Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayisha Turns

Malappuram

നി​ല​ന്പൂ​ർ ആ​യി​ഷ​യ്ക്ക് 91; ആ​ദ​ര​വു​മാ​യി നാ​ട്

നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ന്‍റെ പ്രി​യ​പ്പെ​ട്ട ക​ലാ​കാ​രി​യും നാ​ട​ക, സി​നി​മാ ന​ടി​യു​മാ​യ നി​ല​ന്പൂ​ർ ആ​യി​ഷ​യ്ക്ക് 91 വ​യ​സ് പൂ​ർ​ത്തി​യാ​യി. പി​റ​ന്നാ​ൾ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ മു​ൻ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ കൗ​ണ്‍​സി​ല​ർ​മാ​രും നി​ല​ന്പൂ​രി​ലെ സീ​നി​യ​ർ സി​റ്റി​സ​ണ്‍ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് നി​ല​ന്പൂ​ർ ആ​യി​ഷ​യു​ടെ വ​ല്ല​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ത​ന്‍റെ ജ​ൻ​മ​ദി​നം ഓ​ർ​ത്തുവ​ച്ച് ആ​ദ​രി​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്ക് ആ​യി​ഷാ​ത്ത മ​ധു​ര​വും ന​ൽ​കി.

1936 സെ​പ്തം​ബ​ർ 18നാ​യി​രു​ന്നു നി​ല​ന്പൂ​ർ മു​ക്ക​ട്ട​യി​ൽ മൂ​ത്തേ​ട​ത്ത് അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ​യും എ​ര​ഞ്ഞി​ക്ക​ൽ കു​ഞ്ഞാ​ച്ചു​മ്മ​യു​ടെ​യും ഏ​ഴ് മ​ക്ക​ളി​ൽ ഒ​രാ​ളാ​യി നി​ല​ന്പൂ​ർ ആ​യി​ഷ ജ​നി​ക്കു​ന്ന​ത്. ജ്യേ​ഷ്ഠസ​ഹോ​ദ​ര​ൻ മാ​നു മു​ഹ​മ്മ​ദ് ആ​ണ് ആ​യി​ഷ​യെ നാ​ട​ക ക​ലാ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കൈ​പി​ടി​ച്ച് കൊ​ണ്ടു​വ​ന്ന​ത്.

13-ാം വ​യ​സി​ൽ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും മൂ​ന്ന് ദി​വ​സം മാ​ത്രം ആ​യു​സു​ണ്ടാ​യ ദാ​ന്പ​ത്യ​ത്തി​ൽ മ​ക​ളു​മു​ണ്ടാ​യി. 15 -ാം വ​യ​സി​ൽ ഇ.​കെ. അ​യ​മു​വി​ന്‍റെ "ജ് ​ന​ല്ലൊ​രു മ​നു​സ​നാ​കാ​ൻ നോ​ക്ക്’ എ​ന്ന നാ​ട​ക​ത്തി​ൽ ആ​ദ്യ​മാ​യി ആ​യി​ഷ അ​ഭി​ന​യി​ച്ചു.

മു​സ്‌ല‌‌ിം സ്ത്രീ​ക​ൾ പ്ര​ത്യേ​കി​ച്ച് നാ​ട​ക​രം​ഗ​ത്ത് വ​രു​ന്ന​തി​നെ മ​തം ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്ന അ​ക്കാ​ല​ത്താ​ണ് നി​ർ​ഭ​യം കേ​ര​ളം മു​ഴു​വ​ൻ നി​ര​വ​ധി നാ​ട​ക​വു​മാ​യി ആ​യി​ഷ​യും സം​ഘാം​ഗ​ങ്ങ​ളും പ​ര്യ​ട​നം ന​ട​ത്തി​യ​ത്. ഇ​ക്കാ​ല​ത്ത് ആ​യി​ഷ​യ്ക്ക് നേ​രേ വ​ധ ഭീ​ഷ​ണി​വ​രെ ഉ​ണ്ടാ​യി. പി​ന്നീ​ട് കു​ട്ടി​ക്കു​പ്പാ​യം, സു​ബൈ​ദ, കാ​ട്ടു​പ്പൂ​ക്ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി സി​നി​മ​ക​ളി​ലും അ​വ​ർ അ​ഭി​ന​യി​ച്ചു.

ടി.​കെ. മാ​ധ​വ​ൻ, നി​ല​ന്പൂ​ർ ബാ​ല​ൻ, കു​ഞ്ഞി​ക്കു​ട്ട​ൻ ത​ന്പു​രാ​ൻ തു​ട​ങ്ങി​യ​വ​രു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് നാ​ട​ക​ങ്ങ​ൾ പി​റ​ന്നി​രു​ന്ന​ത്. ആ​യി​ഷ​യു​ടെ പ്ര​വാ​സി ജീ​വി​തം സി​നി​മ​യാ​ക്കി​യ​പ്പോ​ൾ ആ​യി​ഷ​യാ​യി സ്ക്രീ​നി​ൽ എ​ത്തി​യ​ത് മ​ഞ്ജു വാ​ര്യ​ർ ആ​യി​രു​ന്നു.

ച​ട​ങ്ങി​ൽ കൗ​ണ്‍​സി​ല​ർ പി.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ റി​നീ​ഷ് കു​പ്പാ​യി, നാ​ജി​യ ഷാ​ന​വാ​സ്, എം.​ടി. അ​ഷ്റ​ഫ്, എ​ൻ​സി​പി-​എ​സ്പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​രു​ന്ത​ൻ നൗ​ഷാ​ദ്, മു​തി​ർ​ന്ന പൗ​ര​ൻ​മാ​രാ​യ ഷൗ​ക്ക​ത്ത് പ​റ​ക്കു​ണ്ട​ൻ, കാ​ട്ടു​ങ്ങ​ൽ ഷൗ​ക്ക​ത്ത്, കെ.​പി. അ​സീ​സ് റ​ഹ്മാ​ൻ, ഇ.​കെ. കു​ഞ്ഞു​മാ​നു, ഇ.​കെ. സ​ത്താ​ർ, മാ​ട്ടു​മ്മ​ൽ യൂ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up