അയോധ്യ: അയോധ്യയിൽനിന്ന് നേപ്പാൾ ജനക്പുർധാമിലേക്കുള്ള രാം-ജനകി പ്രതിവാര എക്സ്പ്രസ് ട്രെയിൻ സർവീസിന് അടുത്ത തിങ്കളാഴ്ച തുടക്കമാകും.
അയോധ്യയിലെ ധാം റെയിൽവേ സ്റ്റേഷനിൽ ആയിരങ്ങളെ പങ്കെടുപ്പിച്ച് പ്രത്യേക പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്രഷായും ഡൽഹിയിൽ നിന്ന് വെർച്വലായി ഉദ്ഘാടനം നിർവഹിക്കും. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, യുപി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രിജേഷ് പഥക് തുടങ്ങിയ പ്രമുഖർ ധാം റെയിൽവേ സ്റ്റേഷനിലെ പരിപാടിയിൽ പങ്കെടുക്കും.
അയോധ്യയിൽ നിന്ന് ജനക്പുർധാമിലേക്കുള്ള 464 കിലോമീറ്റർ ദൈർഘ്യമുള്ള സർവീസ് ഇരു രാജ്യങ്ങളിലെയും പതിനായിരക്കണക്കിന് തീർഥാടകർക്കു പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്.