ഇലന്തൂർ: പത്തനംതിട്ട ജില്ലാ സഹകരണ ഇഎംഎസ് ആശുപത്രയിൽ ആയുർവേദ വിഭാഗം പ്രവർത്തനം ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്് ഡോ. കെ. ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ചികിത്സാരംഗത്ത് രാജ്യത്ത് ആയുർവേദത്തിന് പ്രാധാന്യം വർധിച്ചു വരികയാണെന്നും സമഗ്ര ആരോഗ്യസംരക്ഷണത്തിൽ ആയുർവേദ ചികിത്സയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ആശുപത്രി ചെയർമാൻ ജിജി മാത്യു അധ്യക്ഷത വഹിച്ചു. എഎംഎഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. ബി. ഹരികുമാർ, സഹകരണ ആശുപത്രി മുൻ ചെയർമാൻ പ്രഫ. ടി. കെ. ജി. നായർ, ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. മുകുന്ദൻ, ആശുപത്രി ഡയറക്ടർമാരായ രാജു ഏബ്രഹാം, കെ. പി. ഉദയഭാനു, പി.കെ. ദേവാനന്ദൻ, വൈസ് ചെയർമാൻ ഡോ. കെ. ജി. സുരേഷ്, ആയുർവേദ വിഭാഗം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഉഷാ കെ. പുതുമന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഷൈബു, മേഴ്സി ജോൺ, സെക്രട്ടറി അലൻ മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു. തിങ്കൾ മുതൽ ശനി വരെ ആയുർവേദ ആശു പത്രി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.