x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യു​ർ​വേ​ദ വി​ഭാ​ഗ​ത്തി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: July 20, 2026 11:51 PM IST | Updated: July 20, 2026 11:51 PM IST

ആ​യു​ർ​വേ​ദ വി​ഭാ​ഗം ഉ​ദ്ഘാ​ട​നം

ഇ​ല​ന്തൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ഹ​ക​ര​ണ ഇ​എം​എ​സ് ആ​ശു​പ​ത്ര​യി​ൽ ആ​യു​ർ​വേ​ദ വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്് ഡോ. ​കെ. ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ചി​കി​ത്സാ​രം​ഗ​ത്ത് രാ​ജ്യ​ത്ത് ആ​യു​ർ​വേ​ദ​ത്തി​ന് പ്രാ​ധാ​ന്യം വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും സ​മ​ഗ്ര ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്ക് സു​പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ജി​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​എം​എ​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഡോ. ​ബി. ഹ​രി​കു​മാ​ർ, സ​ഹ​ക​ര​ണ ആ​ശു​പ​ത്രി മു​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. ടി. ​കെ. ജി. ​നാ​യ​ർ, ഇ​ല​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പി. മുകുന്ദ​ൻ, ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, കെ. ​പി. ഉ​ദ​യ​ഭാ​നു, പി.​കെ. ദേ​വാ​ന​ന്ദ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​കെ. ജി. ​സു​രേ​ഷ്, ആ​യു​ർ​വേ​ദ വി​ഭാ​ഗം ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഉ​ഷാ കെ. ​പു​തു​മ​ന, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു ഷൈ​ബു, മേ​ഴ്സി ജോ​ൺ, സെ​ക്ര​ട്ട​റി അ​ല​ൻ മാ​ത്യു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ ആ​യു​ർ​വേ​ദ ആശു പത്രി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Ayurveda department Nattuvishesham DistrictNews

Recent News

Corehub Up