Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayyankunnu

Kannur

വ​ന്യ​മൃ​ഗ പ്ര​തി​രോ​ധ​ത്തി​ന് മു​ൻ​ഗ​ണ​ന നല്കി അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്

ഇ​രി​ട്ടി: വ​ന്യ​മൃ​ഗ​ശ​ല്യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യും ​കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും ടൂ​റി​സം-​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​കി​യും 25.54 കോ​ടി രൂ​പ വ​ര​വും 25.09 കോ​ടി രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ന് അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗീ​കാ​രം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ചാ​ക്കോ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ള​ർ തൂ​ക്കു​വേ​ലി പ​രി​പാ​ല​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു 41 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. മ​നു​ഷ്യ - വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​നു സോ​ള​ർ വേ​ലി പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു ആ​ർ​കെ​ബി​വൈ പ​ദ്ധ​തി പ്ര​കാ​രം 1.5 കോ​ടി രൂ​പ ല​ഭി​ക്കു​മെ​ന്ന​തും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ തേ​നീ​ച്ച കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു 4 ല​ക്ഷം രൂ​പ​യും ചെ​റു​നാ​ര​ക കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു 1.35 ല​ക്ഷം രൂ​പ​യും കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചു കാ​പ്പി​ക്കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു 5 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. കാ​ർ​ഷി​ക - മൃ​ഗ- ക്ഷീ​ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി 1.3 കോ​ടി. വ​നി​ത​ക​ളു​ടെ​യും ശി​ശു​ക്ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​ന് 50 ല​ക്ഷം. യു​വ​ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒരുകോടി. ടൂ​റി​സം വി​ക​സ​ന​ത്തി​നു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു 5 ല​ക്ഷം. മു​ട​യ​രി​ഞ്ഞി മി​നി സ്‌​റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് 40 ല​ക്ഷം. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ര​ണ്ടു​കോ​ടി രൂ​പ വ​ക​യി​രു​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബേ​ബി തോ​ലാ​നി, ജ​യ്‌​സ​ൺ കാ​ര​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​സ്‌ കു​ഞ്ഞ് ത​ട​ത്തി​ൽ, മേ​ഴ്സ‌ി മ​രി​യ, അം​ഗ​ങ്ങ​ളാ​യ ടോ​മി സൈ​മ​ൺ, അ​നീ​ഷ്.​കെ. പോ​ൾ, ലൈ​ലാ​മ്മ മാ​ത്യു, അ​നു​പ​മ എ​വ​ൺ, ഷി​ബോ അ​ഗ​സ്‌​റ്റി​ൻ, ബി​ന്ദു ഷാ​ജി, റീ​ന ബോ​ബി, എം.​രാ​ജേ​ഷ്, ബി​ജു ജോ​സ​ഫ്, ഷീ​ൻ കു​ന​ങ്കി​ൽ, ഷ​മീ​ന ബാ​ബു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജെ​ൻ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up