Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayyankuzhi

Ernakulam

അ​യ്യ​ന്‍​കു​ഴി​യി​ലെ 45 കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി

3.76 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തി​ന് 16 കോ​ടി അ​നു​വ​ദി​ച്ചു

കൊ​ച്ചി: അ​മ്പ​ല​മു​ക​ള്‍ അ​യ്യ​ന്‍​കു​ഴി​യി​ലെ 45 കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി വി.​പി. സ​ജീ​ന്ദ്ര​ന്‍ എം​എ​ല്‍​എ. അ​യ്യ​ന്‍​കു​ഴി​യി​ല്‍ ശാ​സ്ത്രീ​യ ലാ​ന്‍​ഡ്ഫി​ല്‍ സൗ​ക​ര്യം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 3.7649 ഹെ​ക്ട​ര്‍ (ഏ​ക​ദേ​ശം 9.3 ഏ​ക്ക​ര്‍) ഭൂ​മി വാ​ങ്ങു​ന്ന​തി​നാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന് 16 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

2025 ജൂ​ലൈ എ​ട്ടി​ന് റി​ഫൈ​ന​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ട​ക​യ്ക്ക് ക​ഴി​യു​ക​യാ​യി​രു​ന്നു കു​ടും​ബ​ങ്ങ​ള്‍. ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ജി​ല്ലാ​ത​ല പ​ര്‍​ച്ചേ​സ് ക​മ്മി​റ്റി മു​ഖേ​ന ഭൂ​വു​ട​മ​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി സ​മ്മ​തം തേ​ടാ​നും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​ച്ച്ഒ​സി, ബി​പി​സി​എ​ല്‍ ക​മ്പ​നി​ക​ള്‍​ക്കി​ട​യി​ല്‍ നാ​ലു പ​തി​റ്റാ​ണ്ടാ​യി താ​മ​സി​ച്ചി​രു​ന്ന ഇ​വ​ര്‍​ക്ക് തീ​പി​ടു​ത്തം കൂ​ടു​ത​ല്‍ ദു​രി​ത​പൂ​ര്‍​ണ​മാ​ക്കി. നി​വാ​സി​ക​ളി​ല്‍ പ​ല​ര്‍​ക്കും ര​ണ്ടും മൂ​ന്നും സെ​ന്‍റ് ഭൂ​മി​യാ​ണു​ള്ളത്. മ​ലി​നീ​ക​ര​ണ​ബാ​ധി​ത പ്ര​ദേ​ശ​മെ​ന്ന കാ​ര​ണ​ത്താ​ല്‍ ഭൂ​മി​ക്ക് വി​പ​ണി​മൂ​ല്യം ല​ഭി​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി.

ഭൂ​മി വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും ന്യാ​യ​മാ​യ വി​ല ന​ല്‍​കാ​ന്‍ ആ​രും ത​യാ​റാ​കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ബാ​ങ്കി​ല്‍ പ​ണ​യ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഭൂ​മി​യു​ടെ അ​ടി​സ്ഥാ​ന​വി​ല പോ​ലും ല​ഭി​ച്ചി​രു​ന്നി​ല്ല.

വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന വാ​യു, ജ​ലം, ശ​ബ്ദ മ​ലി​നീ​ക​ര​ണ​ത്തി​നും ദു​ര്‍​ഗ​ന്ധ​ത്തി​നും പു​റ​മെ​യാ​ണ് തീ​പി​ടുത്തം ഇ​വ​രു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. കു​ട്ടി​ക​ള്‍​ക്കും പ്രാ​യ​മാ​യ​വ​ര്‍​ക്കും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും വ​ര്‍​ധി​ച്ചി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​റു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

Latest News

Corehub Up