Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayyappa Sculptures

Kottayam

അ​യ്യ​പ്പ ശി​ൽ​പ​ങ്ങ​ൾ​ക്ക് നി​റ​ച്ചാ​ർ​ത്താ​യി സ​ന്തോ​ഷി​ന്‍റെ ബ്ര​ഷ്

എ​രു​മേ​ലി: പേ​ട്ട​ക്ക​വ​ല​യി​ലെ അ​യ്യ​പ്പ ശി​ൽ​പ​ത്തി​നും വ​ലി​യ​മ്പ​ല​ത്തി​ലെ ഗോ​പു​ര​ശി​ൽ​പ​ങ്ങ​ൾ​ക്കും നി​റ​ച്ചാ​ർ​ത്തൊ​രു​ക്കു​ന്ന​ത് ചു​ണ്ടി​ല്ലാ​മ​റ്റം സ​ന്തോ​ഷി​ന്‍റെ ക​ര​വി​രു​ത്. 25 വ​ർ​ഷ​മാ​യി മ​ണി​ക​ണ്ഠ​ന്‍റെ ശി​ൽ​പ​ത്തി​ന് ഛായം ​പ​ക​രു​ന്ന സ​ന്തോ​ഷ്, ഓ​രോ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തും ഈ ​സേ​വ​നം തു​ട​രു​ക​യാ​ണ്.
പേ​ട്ട​ക്ക​വ​ല​യി​ലെ കൊ​ച്ച​മ്പ​ല ഗോ​പു​ര​ത്തി​നു മു​ക​ളി​ലു​ള്ള പു​ലി​പ്പു​റ​ത്തേ​റി​യ

അ​യ്യ​പ്പ​ശി​ൽ​പ​ത്തി​നും വ​ലി​യ​മ്പ​ല​ത്തി​ലെ അ​യ്യ​പ്പ​ൻ, ഗ​ണ​പ​തി, മു​രു​ക​ൻ, ദ്വാ​ര​പാ​ല​ക​ർ, മോ​ഹി​നി​മാ​ർ എ​ന്നി​വ​രു​ടെ ശി​ൽ​പ​ങ്ങ​ൾ​ക്കും സ​ന്തോ​ഷാ​ണ് നി​റം ന​ൽ​കു​ന്ന​ത്.

പ്ര​തി​ഫ​ലം നോ​ക്കാ​തെ അ​യ്യ​പ്പ​സേ​വ​ന​മാ​യി ഈ ​ജോ​ലി തു​ട​രു​ന്ന സ​ന്തോ​ഷ്, മ​ര​ണം​വ​രെ ഈ ​ദൗ​ത്യം നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ്. 35 രൂ​പ ദി​വ​സ​ക്കൂ​ലി​ക്കാ​ണ് ക്ഷേ​ത്ര​ത്തി​ലെ പെ​യി​ന്‍റിം​ഗ് ജോ​ലി ആ​രം​ഭി​ച്ച​ത്.

എ​ഴു​ത്തു​കാ​ര​നും ക​വി​യും മാ​നി​ഷാ​ദാ മാ​സി​ക​യു​ടെ എ​ഡി​റ്റ​റു​മാ​യ സ​ന്തോ​ഷ് സ്വാ​മി നി​ത്യ​ചൈ​ത​ന്യ​ യ​തി​യു​ടെ സ​ഹാ​യി​യാ​യും വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ക​വി​ത​ക​ളും ക​ഥ​ക​ളും ലേ​ഖ​ന​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: നി​ഷ. മ​ക്ക​ൾ: നി​ര​ഞ്ജ​ൻ, നി​ലാ​ച​ന്ദ​ന.

Latest News

Corehub Up