Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Azhar

സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോഫി: അ​സ്ഹ​ര്‍ ക​സ​റി

മൊ​ഹാ​ലി: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ കേ​ര​ള​ത്തി​നു നാ​ലാം ജ​യം. എ​ലൈ​റ്റ് ഗ്രൂ​പ്പ് സി​യി​ലെ ആ​റാം മ​ത്സ​ര​ത്തി​ല്‍ ആ​സാ​മി​നെതി​രേ 45 പ​ന്ത് ബാ​ക്കി​വ​ച്ച് കേ​ര​ളം ഒ​മ്പ​തു വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി.

37 പ​ന്തി​ല്‍ ഒ​മ്പ​തു സി​ക്‌​സും ആ​റു ഫോ​റും അ​ട​ക്കം 93 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ഓ​പ്പ​ണ​ര്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദീ​നാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്. സ്‌​കോ​ര്‍: ആ​സാം 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 165. കേ​ര​ളം 12.3 ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 166.

ടോ​സ് നേ​ടി​യ ആ​സാം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. 38 പ​ന്തി​ല്‍ 49 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ക്യാ​പ്റ്റ​ന്‍ ഡെ​നി​ഷ് ദാ​സാ​ണ് ആ​സാ​മി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. രോ​ഹി​ത് സെ​ന്‍ 29 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. ആ​കാ​ഷ് സെ​ന്‍​ഗു​പ്ത 21 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

166 റ​ണ്‍​സ് ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ കേ​ര​ള​ത്തി​നാ​യി ഓ​പ്പ​ണ​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദീ​നും രോ​ഹ​ന്‍ കു​ന്നു​മ്മ​ലും 8.1 ഓ​വ​റി​ല്‍ 123 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. 26 പ​ന്തി​ല്‍ അ​ഞ്ചു സി​ക്‌​സും മൂ​ന്നു ഫോ​റും അ​ട​ക്കം 53 റ​ണ്‍​സ് നേ​ടി​യ രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന്‍റെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​നു ന​ഷ്ട​പ്പെ​ട്ട​ത്. ക്യാ​പ്റ്റ​ന്‍ സ​ഞ്ജു സാം​സ​ണ്‍ 13 പ​ന്തി​ല്‍ 14 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

Latest News

Corehub Up