Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Azteca Stadium

പെ​ലെ​യും മ​റ​ഡോ​ണ​യും ച​രി​ത്ര​മെ​ഴു​തി​യ മെ​ക്‌​സി​ക്കോ​യി​ലെ ഫു​ട്‌​ബോ​ള്‍ ദേ​വാ​ല​യം; അ​സ്‌​തെ​ക സ്റ്റേ​ഡി​യ​ത്തി​ന്‍റെ ആ​രു​മ​റി​യാ​ത്ത ര​ഹ​സ്യ​ങ്ങ​ള്‍

അ​സ്‌​തെ​ക​യു​ടെ വ​യ​റ്റി​ല്‍ എ​ന്താ​ണെ​ന്ന​റി​യാ​മോ? അ​തൊ​രു വ​ലി​യ നീ​രു​റ​വ​യാ​ണ്. പ​ര​ലോ​ക​ത്തെ തൊ​ട്ടു​രു​മ്മി നി​ല്‍​ക്കു​ന്ന​ത്ര ആ​ഴ​മു​ള്ളൊ​രു അ​ടി​യൊ​ഴു​ക്ക്. ഭൂ​മി തു​ര​ന്ന് ഒ​ഴു​കു​ന്ന ഒ​രു നീ​രു​റ​വ​യു​ടെ മു​ക​ളി​ലാ​ണ് ആ ​ഫു​ട്‌​ബോ​ള്‍ ദേ​വാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത്. മെ​ക്‌​സി​ക്കോ സി​റ്റി​ക്കാ​ര്‍ പ​റ​യു​ന്ന​ത് ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യാ​യ അ​സ്‌​തെ​ക സ്റ്റേ​ഡി​യ​ത്തെ കു​റി​ച്ചാ​ണ്.

ഈ ​പ​റ​ഞ്ഞ​തി​ല്‍ ഒ​ട്ടും അ​തി​ശ​യോ​ക്തി​യി​ല്ല. നാ​ലാം നൂ​റ്റാ​ണ്ടി​ല്‍ പു​ക​ഞ്ഞു​ണ​ങ്ങി​യ ഒ​രു അ​ഗ്‌​നി​പ​ര്‍​വ​ത​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്ക് മു​ക​ളി​ലാ​ണ് അ​സ്‌​തെ​ക സ്റ്റേ​ഡി​യം നി​ല​കൊ​ള്ളു​ന്ന​ത്. ദൂ​രെ നി​ന്ന് നോ​ക്കി​യാ​ല്‍ മെ​ക്‌​സി​ക്കോ​ക്കാ​രു​ടെ പ​ര​മ്പ​രാ​ഗ​ത തൊ​പ്പി​യാ​യ ഒ​രു ഭീ​മ​ന്‍ "സോം​ബ്രെ​റോ' ക​ണ്‍​മു​ന്നി​ല്‍ ക​മ​ഴ്ത്തി​വ​ച്ചി​രി​ക്കു​ന്ന​ത് പോ​ലെ തോ​ന്നും.

ചു​റ്റു​മു​ള്ള ഇ​ടു​ങ്ങി​യ തെ​രു​വു​ക​ളി​ല്‍ മെ​ക്‌​സി​ക്ക​ന്‍ വി​പ്ല​വ​നാ​യ​ക​ന്‍ എ​മി​ലി​യാ​നോ സ​പാ​ത​യു​ടെ കൂ​ര്‍​ത്ത മീ​ശ​യു​ള്ള ചു​വ​ര്‍​ചി​ത്ര​ങ്ങ​ള്‍ കാ​ണാം. ശ​മ്പ​ള​വ​ര്‍​ദ്ധ​ന​വി​നാ​യി സ​മ​രം ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രും, ഹൈ​വേ​ക​ളി​ലെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന ട്ര​ക്ക് ഡ്രൈ​വ​ര്‍​മാ​രും ചേ​ര്‍​ത്തു​വെ​ക്കു​ന്ന രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ങ്ങ​ളൊ​ന്നും പ​ക്ഷേ ഈ ​സ്റ്റേ​ഡി​യ​ത്തി​ന്‍റെ അ​തി​രു​ക​ള്‍​ക്കു​ള്ളി​ലേ​ക്ക് ക​ട​ക്കാ​റി​ല്ല.

അ​തൊ​രു പ്ര​ത്യേ​ക ലോ​ക​മാ​ണ്. കാ​വ​ല്‍ നി​ല്‍​ക്കു​ന്ന നാ​ഷ​ണ​ല്‍ ഗാ​ര്‍​ഡി​ന്‍റെ സൈ​നി​ക​ര്‍​ക്ക് ന​ടു​വി​ലും ഈ ​ക​ളി​മു​റ്റം ശാ​ന്ത​മാ​ണ്, ഗാം​ഭീ​ര്യ​മു​ള്ള​തു​മാ​ണ്. പ്രാ​ദേ​ശി​ക​വാ​സി​ക​ള്‍ ഈ ​സ്റ്റേ​ഡി​യ​ത്തെ സ്‌​നേ​ഹ​ത്തോ​ടെ "അ​സ്‌​തെ​ക' എ​ന്നോ "കൊ​ളോ​സോ' എ​ന്നോ വി​ളി​ക്കും.

ഒ​രു ബാ​ങ്കിം​ഗ് ഗ്രൂ​പ്പ് ഇ​തി​നെ "എ​സ്റ്റാ​ഡി​യോ ബാ​നോ​ര്‍​ട്ടെ' എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്‌​തെ​ങ്കി​ലും ആ​രും ആ ​പേ​ര് ഉ​ച്ച​രി​ക്കാ​റേ​യി​ല്ല. അ​വ​ര്‍​ക്ക് അ​വ​ള്‍ വെ​റു​മൊ​രു കെ​ട്ടി​ട​മ​ല്ല; ചു​വ​രു​ക​ള്‍​ക്കു​ള്ളി​ല്‍ ജീ​വ​നു​ള്ള, ശ്വ​സി​ക്കു​ന്ന ഒ​രു പെ​ണ്‍​ക​രു​ത്താ​ണ്.

അ​സ്‌​തെ​ക​യ്ക്ക് കാ​വ​ലാ​യി തൊ​ട്ട​ടു​ത്ത് സാ​ന്താ ഉ​ര്‍​സു​ല പ​ള്ളി​യു​മു​ണ്ട്. ഫു​ട്‌​ബോ​ളി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ദൈ​വ​ങ്ങ​ള്‍ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ സൈ്വ​ര്യ​വി​ഹാ​രം ന​ട​ത്തി​യ മ​ണ്ണാ​ണി​ത്. പെ​ലെ​യും ഡീ​ഗോ മ​റ​ഡോ​ണ​യും ലോ​ക​കി​രീ​ട​ങ്ങ​ള്‍ വാ​നി​ലു​യ​ര്‍​ത്തി​യ​ത് ഇ​തേ അ​സ്‌​തെ​ക​യു​ടെ പു​ല്‍​ത്ത​കി​ടി​യി​ലാ​ണ്.

1970-ല്‍ ​ഇ​റ്റ​ലി​ക്കെ​തി​രേ ഹെ​ഡ​റി​ലൂ​ടെ ഗോ​ള്‍ നേ​ടി പെ​ലെ ക​പ്പു​യ​ര്‍​ത്തി​യ​പ്പോ​ള്‍ താ​മ​സി​ച്ച മു​റി ഇ​ന്നും തൊ​ട്ട​ടു​ത്തു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ല്‍ അ​തു​പോ​ലെ സം​ര​ക്ഷി​ച്ചി​രി​ക്കു​ന്നു. മ​റ​ഡോ​ണ​യു​ടെ വി​ഖ്യാ​ത​മാ​യ "ദൈ​വ​ത്തി​ന്‍റെ കൈ' ​ഗോ​ള്‍ ഈ ​സ്റ്റേ​ഡി​യ​ത്തി​ന്‍റെ മ്യൂ​സി​യ​ത്തി​ല്‍ ഒ​രു വെ​ങ്ക​ല ശി​ല്‍​പ്പ​മാ​യി കൊ​ത്തി​വെ​ച്ചി​ട്ടു​ണ്ട്.

പി​ന്നീ​ട് മെ​ക്‌​സി​ക്ക​ന്‍ ക്ല​ബി​ന്‍റെ മാ​നേ​ജ​രാ​യി മ​റ​ഡോ​ണ ഇ​വി​ടെ വ​ന്ന​പ്പോ​ള്‍ ആ ​ശി​ല്‍​പ്പം ക​ണ്ട് പൊ​ട്ടി​ച്ചി​രി​ച്ച​ത് ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ര്‍ ഓ​ര്‍​ക്കു​ന്നു. ഇ​വ​ര്‍​ക്ക് പു​റ​മെ ക്ല​ബി​ന്‍റെ ഒ​രു മ​ത്സ​ര​വും മു​ട​ക്കാ​ത്ത ഇ​ഗ്‌​നാ​സി​യോ എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു ആ​രാ​ധ​ക​ന്‍റെ പ്ര​തി​മ​യും ഇ​വി​ടെ​യു​ണ്ട്.

 

Latest News

Corehub Up