എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് ആയിരുന്നു അന്ത്യം. കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച സരസ്വതിയമ്മ പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ മകളാണ്.
ഭർത്താവ് പരേതനായ എം.ഇ. നാരായണ കുറുപ്പ്. ഛായഗ്രാഹകനും സംവിധായകനുമായ വേണു, മുൻ കോട്ടയം എസ് പി എൻ. രാമചന്ദ്ര എന്നിവരാണ് മക്കൾ.
മരുമക്കൾ: ബീന പോൾ വേണുഗോപാൽ(ഫിലിം എഡിറ്റർ) , അപർണ രാമചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച ഏറ്റുമാനൂർ കാരൂർ വീട്ടിൽ.