x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഴു​ത്തു​കാ​രി​യും ഛായ​ഗ്രാ​ഹ​കൻ വേണുവിന്‍റെ മാതാവുമായ ബി. ​സ​ര​സ്വ​തി​യ​മ്മ അ​ന്ത​രി​ച്ചു  


Published: December 1, 2025 03:42 PM IST | Updated: December 1, 2025 03:53 PM IST

എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യി​രു​ന്ന ബി. ​സ​ര​സ്വ​തി​യ​മ്മ (94) അ​ന്ത​രി​ച്ചു. ഏ​റ്റു​മാ​നൂ​രി​ലെ വ​സ​തി​യി​ൽ ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് ആ​യി​രു​ന്നു അ​ന്ത്യം. കി​ട​ങ്ങൂ​ർ എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ളി​ൽ നി​ന്നും പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി വി​ര​മി​ച്ച സ​ര​സ്വ​തി​യ​മ്മ ​പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ കാ​രൂ​ർ നീ​ല​ക​ണ്‌​ഠ​പ്പി​ള്ള​യു​ടെ മ​ക​ളാ​ണ്. 

ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ എം.​ഇ. നാ​രാ​യ​ണ കു​റു​പ്പ്. ഛായ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ വേ​ണു, മു​ൻ കോ​ട്ട​യം എസ് പി എ​ൻ. രാ​മ​ച​ന്ദ്ര എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. 

മ​രു​മ​ക്ക​ൾ: ബീ​ന പോ​ൾ വേ​ണു​ഗോ​പാ​ൽ(​ഫി​ലിം എ​ഡി​റ്റ​ർ) , അ​പ​ർ​ണ രാ​മ​ച​ന്ദ്ര​ൻ. സം​സ്കാ​രം ചൊവ്വാഴ്ച ഏ​റ്റു​മാ​നൂ​ർ കാ​രൂ​ർ വീ​ട്ടി​ൽ.

Tags : B. Saraswathiyamma Venu beena paul

Recent News

Corehub Up