Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : B. Unnikrishnan

ന​ട​ന്മാ​ര്‍ അ​വ​രു​ടെ ജോ​ലി ചെ​യ്താ​ല്‍ മ​തി, എ​ഡി​റ്റിം​ഗി​ല്‍ ഇ​ട​പെ​ടേ​ണ്ട: ബി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍

ന​ട​ൻ​മാ​ർ അ​വ​രു​ടെ ജോ​ലി ചെ​യ്താ​ൽ മ​തി​യെ​ന്നും എ​ഡി​റ്റിം​ഗി​ൽ ഇ​ട​പെ​ട​ണ്ടെ​ന്നും ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍.

സി​നി​മ​യു​ടെ എ​ഡി​റ്റിം​ഗി​ല്‍ നാ​യ​ക​ന്മാ​ര്‍ ഇ​ട​പെ​ടു​ന്ന​താ​യി എ​ഡി​റ്റ​ര്‍​മാ​രു​ടെ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളി​ല്‍ നി​ന്ന് പ​രാ​തി ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​യു​ന്നു.

''സാ​ധാ​ര​ണ ഗ​തി​യി​ൽ സി​നി​മ​യു​ടെ റി​ലീ​സി​ന് മു​മ്പ് ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വ​രു​മ്പോ​ഴാ​ണ് സം​ഘ​ട​ന ച​ർ​ച്ച ചെ​യ്യു​ന്ന​ത്. റി​ലീ​സി​നു ശേ​ഷം നി​ർ​ഭാ​ഗ്യ​ക​ര​മാ​യി​ട്ടു​ള്ള ച​ർ​ച്ച​യാ​ണ് ന​ട​ക്കു​ന്ന​ത്. പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നു​മാ​യി സം​സാ​രി​ച്ചു.

ഞ​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ൾ അ​തി​ന്‍റെ ചെ​ല​വ് ക​ണ​ക്ക് ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. വൈ​കാ​രി​ക​മാ​യി​ട്ടു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​മ്മ​ളാ​യി അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ൽ സാം​ഗ​ത്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ല.

സി​നി​മ സം​വി​ധാ​നം ചെ​യ്ത ഒ​രു ന​ട​നാ​ണെ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് വ​ള​രേ മോ​ശം കാ​ര്യ​മാ​ണ്. ന​ട​ന്മാ​രു​ടെ നി​ർ​ദ്ദേ​ശം അ​നു​സ​രി​ച്ച് എ​ഡി​റ്റ് ചെ​യ്ത് ഒ​രു വ​ഴി​യാ​കു​ന്നു​വെ​ന്ന് എ​ഡി​റ്റ​ർ​മാ​ർ പ​റ​യു​ന്നു​ണ്ട്. അ​ത് പ​രാ​തി​യാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്.

ആ​രോ​ടും ക​ല​ഹ​ത്തി​ന് പോ​കാ​നൊ​ന്നും താ​ല്പ​ര്യ​മി​ല്ല. പ​ക്ഷേ, ഒ​രു കാ​ര്യം ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്, സി​നി​മ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നും സം​വി​ധാ​യ​ക​നോ​ടൊ​പ്പ​മു​ള്ള സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​മാ​ണ്. ന​ട​ന്മാ​ർ അ​വ​രു​ടെ ജോ​ലി ചെ​യ്താ​ൽ മ​തി.

ഒ​രു ന​ട​നും മ​ല​യാ​ള​ത്തി​ൽ ഗോ​സ്റ്റ് ഡ​യ​റ​ക്ട് ചെ​യ്യാ​നാ​യി​ട്ട് ശ്ര​മി​ച്ചി​ട്ടു​മി​ല്ല, അ​ങ്ങ​നെ ശ്ര​മി​ച്ചാ​ൽ അ​ത് ന​ട​ക്കു​ന്ന കാ​ര്യ​വു​മ​ല്ല,’’ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up