കൊച്ചി: സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം.
പുതിയ നേതൃത്വം വരട്ടേയെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണൻ. സംഘടന രൂപവത്കരിച്ച കാലം മുതൽ ബി. ഉണ്ണികൃഷ്ണൻ നേതൃത്വത്തിലുണ്ട്.
നിലവിൽ കൊച്ചിയിൽ ഫെഫ്ക യോഗം ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം ഉണ്ണികൃഷ്ണൻ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.
2008-ലാണ് ഫെഫ്കയുടെ ജനറൽ സെക്രട്ടറിയായി ഉണ്ണികൃഷ്ണൻ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2010, 2013, 2017 എന്നീ വർഷങ്ങളിലും ആ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
Tags : B. Unnikrishnan FEFKA General Secretary