കോട്ടയം: റോഡ് -ടയർ സുരക്ഷ എന്നിവയിൽ അവബോധം സൃഷ്ടിക്കാൻ ബിസിഎം കോളജ് ന്യൂഡല്‍ഹി വിശ്വ യുവക് കേന്ദ്രയുടെയും ഇന്ത്യന്‍ ടയര്‍ ടെക്നിക്കല്‍ അഡൈ്വസറി കമ്മിറ്റിയുടെയും സഹകരണത്തിൽ ഓണ്‍ ടയര്‍ ആന്‍ഡ് റോഡ് സേഫ്റ്റി എന്ന പേരിൽ സെമിനാര്‍ സംഘടിപ്പിച്ചു. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ പൊലിസ് ചീഫ് കെ.എം. സാബു മാത്യു, ന്യൂഡല്‍ഹി വിശ്വ യുവക് കേന്ദ്ര സീനിയര്‍ പ്രോഗ്രാം ഓഫിസര്‍ രജത് തോമസ്, കോളജ് ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ഐപ്പ് വര്‍ഗീസ്, മനീഷാ സുന്ദര്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്രിഡ്ജ്സ്റ്റോണ് എറണാകുളം ഫീല്‍ഡ് എന്‍ജിനിയര്‍ പ്രിയദര്ശന്, റെഡ് ബാന്‍ഡ് റേസിംഗ് കൊച്ചി പാര്‍ട്ണര്‍ അതുല്‍ ജേക്കബ് മാത്യു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.