Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BDK

Middle East and Gulf

എം​എം​എം​ഇ​കെ​യും ബി​ഡി​കെ​യും സം​യു​ക്ത ര​ക്ത ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ളി മം​സ് മി​ഡി​ൽ ഈ​സ്റ്റ് കു​വൈ​റ്റും (എം​എം​എം​ഇ​കെ) ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി​ഡി​കെ) കു​വൈ​റ്റ് ചാ​പ്റ്റ​റും ജാ​ബ്രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

സ​മൂ​ഹ​സേ​വ​ന​വും മ​നു​ഷ്യ​സ്നേ​ഹ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഒ​രു മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു ഇ​ത്. അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ ​ക്യാ​മ്പി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

എം​എം​എം​ഇ​കെ​ അം​ഗ​ങ്ങ​ളും ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​ർ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് ക്യാ​മ്പ് ഏ​കോ​പി​പ്പി​ച്ച​ത്. ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ദാ​താ​ക്ക​ളെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി.

ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ, അ​വ​ബോ​ധ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ, അ​സോ​സി​യേ​ഷ​നു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ 69997588 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​ർ അ​റി​യി​ച്ചു.

Latest News

Corehub Up