Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BEST Power Station

Kasaragod

ബെ​സ് വൈ​ദ്യു​തി​നി​ല​യം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

പൊ​യി​നാ​ച്ചി: ബാ​റ്റ​റി​ക്ക് ക്ഷാ​മ​മു​ണ്ടാ​വു​ക​യും വി​ല കൂ​ടു​ക​യും ചെ​യ്ത​തോ​ടെ മൈ​ലാ​ട്ടി​യി​ലെ ബെ​സ് വൈ​ദ്യു​തി​നി​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ.

പ്ര​തി​ദി​നം അ​ഞ്ചു​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി സം​ഭ​രി​ക്കാ​ൻ ക​ഴി​യു​ന്ന 108 ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് സി​സ്റ്റം (ബെ​സ്) യൂ​ണി​റ്റു​ക​ളാ​ണ് ഇ​വി​ടെ ആ​വ​ശ്യ​മു​ള്ള​ത്. ഇ​വ ചൈ​ന​യി​ൽ​നി​ന്ന് എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​യ്ക്ക് വി​ല കൂ​ടി​യ​തോ​ടെ ചൈ​ന​യി​ൽ​നി​ന്ന് ബാ​റ്റ​റി എ​ത്തി​ക്കാ​ൻ ക​രാ​ർ എ​ടു​ത്ത​വ​ർ പി​ന്നോ​ക്കം പോ​യ​താ​ണ് പ​ദ്ധ​തി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

മ​ണി​ക്കൂ​റി​ൽ 125 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ ശേ​ഷി​യു​ള്ള മൈ​ലാ​ട്ടി​യി​ലെ ബെ​സ് നി​ല​യം സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബെ​സ് നി​ല​യ​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. മ​റ്റെ​ല്ലാ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​യെ​ങ്കി​ലും നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന വി​ല​യ്ക്ക് ബാ​റ്റ​റി കി​ട്ടാ​തെ വ​ന്ന​താ​ണ് പ്ര​ശ്ന​മാ​യ​ത്.

പ​ക​ൽ​സ​മ​യ​ത്ത് കൂ​ടു​ത​ലാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന സൗ​രോ​ർ​ജ​വൈ​ദ്യു​തി ബാ​റ്റ​റി​ക​ളി​ൽ സം​ഭ​രി​ച്ച് രാ​ത്രി​കാ​ല​ത്തെ പീ​ക്ക് സ​മ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ല​ഭ്യ​മാ​ക്കു​ക​യാ​ണ് ബെ​സ് നി​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം. സം​സ്ഥാ​ന​ത്ത് നി​ർ​മാ​ണം തു​ട​ങ്ങി​യ ബെ​സ് നി​ല​യ​ങ്ങ​ളി​ൽ 15 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള മു​ള്ളേ​രി​യ​യി​ലെ നി​ല​യം മാ​ത്ര​മാ​ണ് ഇ​തു​വ​രെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​ട്ടു​ള്ള​ത്. ഇ​വി​ടേ​ക്ക് ആ​വ​ശ്യ​മാ​യ കു​റ​ഞ്ഞ എ​ണ്ണം ബാ​റ്റ​റി​ക​ൾ ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും വ​രു​ന്ന​തി​നു​മു​മ്പേ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി നാ​ലു മ​ണി​ക്കൂ​ർ വ​രെ​യാ​ണ് ബെ​സ് നി​ല​യ​ങ്ങ​ളി​ൽ​നി​ന്ന് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ക. ഇ​ത്ത​ര​ത്തി​ൽ മു​ള്ളേ​രി​യ​യി​ലെ നി​ല​യ​ത്തി​ൽ നി​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ 60 മെ​ഗാ​വാ​ട്ട് വ​രെ വൈ​ദ്യു​തി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കെ​എ​സ്ഇ​ബി​യു​ടെ വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലേ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്. മൈ​ലാ​ട്ടി​യി​ലെ നി​ല​യം പൂ​ർ​ത്തി​യാ​യി​രു​ന്നെ​ങ്കി​ൽ 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ജി​ല്ല​യി​ലു​ട​നീ​ള​മു​ള്ള വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന​ത്.

ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ഒ​രു യൂ​ണി​റ്റി​ന് 4.61 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് ബെ​സ് നി​ല​യ​ങ്ങ​ളി​ൽ നി​ന്ന് കെ​എ​സ്ഇ​ബി​ക്ക് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ക. യൂ​ണി​റ്റി​ന് 10 രൂ​പ വ​രെ ന​ൽ​കി​യാ​ണ് ഇ​പ്പോ​ൾ പീ​ക്ക് സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തു​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത്. ബെ​സ് നി​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ വൈ​കു​ന്ന​തോ​ടെ ഇ​ത്ത​ര​ത്തി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് കെ​എ​സ്ഇ​ബി​ക്ക് ഉ​ണ്ടാ​വു​ക. വേ​ന​ൽ ശ​ക്തി​പ്രാ​പി​ക്കു​മ്പോ​ഴും ബെ​സ് നി​ല​യം പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി​ക്ഷാ​മ​വും ന​ഷ്ട​വും ഇ​തി​ലേ​റെ​യാ​കും.

ചൈ​ന​യി​ൽ​നി​ന്ന് ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തു​ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ബാ​റ്റ​റി​ക​ൾ പ​ദ്ധ​തി​ക്കാ​യി എ​ത്തി​ക്കാ​നും ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​വ​യു​ടെ വി​ല കൂ​ടു​ത​ലാ​യ​തി​നാ​ൽ നി​ർ​മാ​ണ​ച്ചെ​ല​വ് ഗ​ണ്യ​മാ​യി കൂ​ടു​മെ​ന്ന​താ​ണ് ക​രാ​ർ ക​മ്പ​നി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്നം. അ​തേ​സ​മ​യം ചൈ​നീ​സ് ബാ​റ്റ​റി​ക​ളേ​ക്കാ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ന​മ്മു​ടെ ബാ​റ്റ​റി​ക​ൾ​ക്കു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഇ​തി​ന​നു​സ​രി​ച്ച് നി​ർ​മാ​ണ​ച്ചെ​ല​വി​ലും വൈ​ദ്യു​തി വി​ല​യി​ലും ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​യാ​ൽ ഇ​ന്ത്യ​ൻ ബാ​റ്റ​റി​ക​ൾ ത​ന്നെ ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി പെ​ട്ടെ​ന്ന് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

Latest News

Corehub Up