തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി നടൻ മമ്മൂട്ടി. തൃശൂരിലെ വീട്ടിലാണ് ഇന്ന് വൈകിട്ടോടെ മമ്മൂട്ടിയെത്തിയത്. ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നെങ്കിലും മമ്മൂട്ടിക്ക് എത്താൻ സാധിച്ചിരുന്നില്ല.
തൃശൂരിലെ ബിജെപി വൈസ് പ്രസിഡന്റിന്റെ വീട്ടിലെത്തിയ മമ്മൂട്ടി നവദമ്പതികൾക്ക് ആശംസ നേർന്നു. മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗോപാലകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് നേരത്തേ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ഗോപാലകൃഷ്ണന്റെ വീട്ടിലെത്തിയത്.