തിരുവനന്തപുരം: ഭീം പേയ്മെന്റ്സ് ആപ്പില് ‘തത്കാല് എന്പിഎസ്’ സൗകര്യം അവതരിപ്പിച്ച് എന്പിസിഐ ഭീം സര്വീസസ് ലിമിറ്റഡ്.
ബാങ്ക് ശാഖ സന്ദര്ശിക്കാതെയും പുതിയ രേഖകള് സമര്പ്പിക്കാതെയും യോഗ്യരായ ഉപയോക്താക്കള്ക്ക് മൂന്നു ഘട്ടങ്ങളിലൂടെ ദേശീയ പെന്ഷന് പദ്ധതി (എന്പിഎസ്) അക്കൗണ്ട് തുറക്കാം.
ബാങ്ക് നേരത്തേ പരിശോധിച്ച കെവൈസി വിവരങ്ങള് ഉപയോഗിച്ച് ജനനത്തീയതി നല്കി ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത് കുറഞ്ഞത് 250 രൂപയുടെ ആദ്യ സംഭാവന നടത്തിയാല് മതി.