ചവറ : ബിജെഎം ഗവ. കോളജിലെ എന്‍എസ്എസ് യൂണിറ്റും ചവറ ബിസി ലൈബ്രറി ആന്‍ഡ് ക്രീയേറ്റീവ് സെന്ററും സംയുക്തമായി വിദ്യാമൃതം പദ്ധതി ആരംഭിച്ചു.
വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാമൃതം പരിപാടി പ്രിന്‍സിപ്പല്‍ ഡോ.ജോളി ബോസ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം സമാഹരിച്ച പുസ്തകങ്ങള്‍ ബി.സി ലൈബ്രറിക്ക് കൈമാറി.
ചവറയിലെ വയോജനങ്ങള്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കും വേണ്ടിയുള്ള സര്‍വേയും മാനസിക ഉല്ലാസത്തിനും വായനയ്ക്കും വേണ്ടിയുള്ള വിവിധ കര്‍മ പദ്ധതികളും ഉള്‍പ്പെടുന്ന ‘വിദ്യാമൃതം ' പദ്ധതി വാര്‍ഡ് തിരിച്ച് ആരംഭിക്കും.
ഉദ്ഘാടനം ചടങ്ങില്‍ നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ഡോ. ജി. ഗോപകുമാര്‍, ഡോ. ആര്. സുനില്‍ കുമാര്‍, ഡോ. ടി. തുഷാദ്, വോളണ്ടിയര്‍മാരായ എം.കെ. വിനായക്, എസ്. രഹ്ന, ക്ലബ് ഭാരവാഹികളായ എഫ്. ജോര്‍ജ്, പ്രമോദ് കുമാര്‍, ജയകുമാര്‍,അഭിലാഷ്, അജേഷ് ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.