Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP MLA

അങ്കിത ഭണ്ഡാരി കൊലക്കേസ്: മുൻ ബിജെപി എംഎൽഎക്ക് നുണപരിശോധന

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ൽ റി​​​​സോ​​​​ർ​​​​ട്ട് ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യാ​​​​യ അ​​​​ങ്കി​​​​ത ഭ​​​​ണ്ഡാ​​​​രി​​​​യു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​​​ൻ ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ സു​​​​രേ​​​​ഷ് റാ​​​​ത്തോ​​​ഡി​​​​നെ ഇ​​​ന്നു നു​​​​ണ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​ക്കും. ന​​​​വം​​​​ബ​​​​ർ 24-ന് ​​​​ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ഗാ​​​​ന്ധി​​​​ന​​​​ഗ​​​​റി​​​​ൽ നു​​​​ണ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് വി​​​​ധേ​​​​യ​​​​നാ​​​​കാ​​​​ൻ റാ​​​​ത്തോ​​​ഡി​​​നോ​​​​ട് നേ​​​​ര​​​​ത്തേ സി​​​​ബി​​​​ഐ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

നേ​​​​ര​​​​ത്തേ കേ​​​​സി​​​​ൽ ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന വി​​​​ഐ​​​​പി ബ​​​​ന്ധം പു​​​​റ​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​ങ്കി​​​​ത​​​​യു​​​​ടെ കു​​​​ടും​​​​ബം രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ പേ​​​​രു​​​​വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​ത്ത ചി​​​​ല​​​​ർ​​​​ക്കെ​​​​തി​​​​രേ സി​​​​ബി​​​​ഐ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രു​​​​ന്നു.

കേ​​​​സി​​​​ലെ വി​​​​ഐ​​​​പി ബ​​​​ന്ധം സം​​​​ബ​​​​ന്ധി​​​​ച്ച് സു​​​​രേ​​​​ഷ് റാ​​​​ത്തോ​​​​ഡും ന​​​​ടി ഊ​​​​ർ​​​​മി​​​​ള സ​​​​നാ​​​​വാ​​​​റും ത​​​​മ്മി​​​​ലു​​​​ള്ള ഓ​​​​ഡി​​​​യോ റിക്കാർ​​​​ഡിം​​​ഗ് സാ​​​​മൂ​​​​ഹി​​​​ക​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു സി​​​​ബി​​​​ഐ​​​​യു​​​​ടെ നീ​​​​ക്കം. ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലെ ഋ​​​​ഷി​​​​കേ​​​​ശി​​​​ലെ റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ റി​​​​സ​​​​പ്ഷ​​​​നി​​​​സ്റ്റാ​​​​യി​​​​രു​​​​ന്ന അ​​​​ങ്കി​​​​ത 2022 സെ​​​​പ്റ്റം​​​​ബ​​​​ർ 18നാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

നാ​​​​ലു​​​​ദി​​​​വ​​​​സ​​​​ത്തി​​​​ന് ശേ​​​​ഷം ക​​​​നാ​​​​ലി​​​​ൽ നി​​​​ന്നാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. മു​​​​ൻ ബി​​​​ജെ​​​​പി നേ​​​​താ​​​​വ് വി​​​​നോ​​​​ദ് ആ​​​​ര്യ​​​​യു​​​​ടെ മ​​​​ക​​​​നും റി​​​​സോ​​​​ർ​​​​ട്ട് ഉ​​​​ട​​​​മ​​​​യു​​​​മാ​​​​യ പു​​​​ൽ​​​​കി​​​​ത് ആ​​​​ര്യ​​​​യും മ​​​​റ്റ് ര​​​​ണ്ട് കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളും കേ​​​​സി​​​​ൽ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വി​​​​ന് ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് കേ​​​​സി​​​​ൽ വി​​​​ഐ​​​​പി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി കു​​​​ടും​​​​ബം രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്. സം​​​​ഭ​​​​വം ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ൽ വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ഴി​​​​തെ​​​​ളി​​​​ച്ച​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പു​​​​ഷ്ക​​​​ർ സിം​​​​ഗ് ധാ​​​​മി സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

National

അഞ്ച് ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ പിടിയിൽ

ബംഗളൂരു: കർണാടകയിൽ കരാറുകാരനിൽനിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയ ബിജെപി എംഎൽഎ അറസ്റ്റിൽ. ഷിരാഹട്ടി എംഎൽഎ ഡോ. ചന്ദ്രു ലമണിയേയാണ് കർണാടക ലോകായുക്ത അറസ്റ്റ് ചെയ്തത്.

ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനത്തിന് അനുമതി നൽകുന്നതിനായിവിജയ് പൂജാർ എന്ന കരാറുകാരനോട് 11 ലക്ഷം രൂപ ചന്ദ്രു കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നുവെന്ന് ലോകായുക്ത ഉദ്യേഗസ്ഥർ പറഞ്ഞു. ഇതിൽ അഞ്ചുലക്ഷം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രുവിന്‍റെ രണ്ട് പേഴ്‌സണൽ അസിസ്റ്റന്‍റുമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചന്ദ്രു കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ കരാറുകാരൻ അധികൃതരെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിച്ചതിന് പിന്നാലെ ലോകായുക്ത നടപടി സ്വീകരിക്കുകയായിരുന്നു. ചന്ദ്രുവിന്‍റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽവച്ചായിരുന്നു പണം കൈമാറിയത്. ലോകായുക്ത അധികൃതർ ആശുപത്രിയിൽ പരിശോധന നടത്തുകയും പണം സ്വീകരിക്കവേ ചന്ദ്രുവിനെ പിടികൂടുകയുമായിരുന്നു.

National

ബിജെപി എംഎൽഎ തൃണമൂലിൽ

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ബി​​​ഷ്ണു പ്ര​​​സാ​​​ദ് ശ​​​ർ​​​മ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു.

കു​​​ർ​​​സി​​​യോം​​​ഗ് മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണ് ശ​​​ർ​​​മ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ തൃ​​​ണ​​​മൂ​​​ൽ ആ​​​സ്ഥാ​​​ന​​​ത്തു വ​​​ച്ചാ​​​ണ് ശ​​​ർ​​​മ ഇ​​​ന്ന​​​ലെ പാ​​​ർ​​​ട്ടി അം​​​ഗ​​​ത്വം സ്വീ​​​ക​​​രി​​​ച്ച​​​ത്. കു​​​റേ നാ​​​​​​ളാ​​​യി ഇ​​​ദ്ദേ​​​ഹം ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ഭി​​​ന്ന​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു.

National

ശി​വ​പ്ര​കാ​ശ് വ​ധം; ബി​ജെ​പി എം​എ​ൽ​എ ബൈ​ര​തി ബ​സ​വ​രാ​ജ് അ​റ​സ്റ്റി​ൽ

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും ബി​ജെ​പി എം​എ​ൽ​എ​യു​മാ​യ ബൈ​ര​തി ബ​സ​വ​രാ​ജ് അ​റ​സ്റ്റി​ൽ. വ്യാ​ഴാ​ഴ്‌​ച അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബൈ​ര​തി ബ​സ​വ​രാ​ജ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല​പാ​ത​ക കേ​സി​ൽ ബ​സ​വ​രാ​ജ് സ​മ​ർ​പ്പി​ച്ച ജാ​മ്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ അ​റ​സ്റ്റ്. നേ​ര​ത്തെ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ബ​സ​വ​രാ​ജി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എം​എ​ൽ​എ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്‌​തു​കൊ​ണ്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2025 ജൂ​ലൈ 15ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഭാ​ര​തി ന​ഗ​റി​ൽ ശി​വ​പ്ര​കാ​ശ്(40) എ​ന്ന ബി​ക്കു ശി​വു​വി​നെ കാ​റി​ലെ​ത്തി​യ സം​ഘം അ​മ്മ​യു​ടെ മു​ന്നി​ൽ​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കി​ത്ത​ഗ​നൂ​ർ പ്ര​ദേ​ശ​ത്തെ ഭൂ​മി​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് ബൈ​ര​തി ബ​സ​വ​രാ​ജ്.

National

ബി​ഹാ​റി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; അ​ലി​ന​ഗ​ർ എം​എ​ൽ​എ പാ​ർ​ട്ടി വി​ട്ടു

പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ബി​ഹാ​റി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി. അ​ലി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ മി​ശ്രി​ലാ​ൽ യാ​ദ​വ് പാ​ർ​ട്ടി വി​ട്ടു.

ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ട്ട​തി​നാ​ലാ​ണ് ബി​ജെ​പി വി​ടു​ന്ന​തെ​ന്ന് മി​ശ്രി​ലാ​ൽ പ​റ​ഞ്ഞു. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളോ​ട് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ബ​ഹു​മാ​നം ഇ​ല്ലെ​ന്നും ക​ടു​ത്ത ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളാ​ണ് നേ​തൃ​ത്വ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മി​ശ്രി​ലാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

" ബി​ജെ​പി​ക്ക് വേ​ണ്ടി അ​ലി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ നേ​ടി കൊ​ടു​ത്ത ആ​ളാ​ണ് ഞാ​ൻ. 2020ൽ ​മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് താ​ൻ വി​ജ​യി​ച്ച​ത്. എ​ൻ‌​ഡി​എ​യ്ക്ക് കു​റേ വ​ർ​ഷ​ങ്ങ​ളാ​യി​ട്ട് വി​ജ​യി​ക്കാ​ൻ ക​ഴി​യാ​ത്ത മ​ണ്ഡ​ല​മാ​യി​രു​ന്നു അ​ത്. എ​ന്നി​ട്ടും പാ​ർ​ട്ടി​യി​ൽ‌ നി​ന്ന് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് നേ​രി​ട്ട​ത്.'-​മി​ശ്രി​ലാ​ൽ പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കു​മെ​ന്നും വ​ർ ഭൂ​രി​പ​ക്ഷ​ത്തി​ൽ ത​ന്നെ അ​ലി​ന​ഗ​റി​ൽ നി​ന്ന് വി​ജ​യി​ക്കു​മെ​ന്നും മി​ശ്രി​ലാ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന കാ​ര്യം അ​ദ്ദേ​ഹം പ​റ​ഞ്ഞി​ല്ല.

Latest News

Corehub Up