വെഞ്ഞാറമൂട്: ബിജെപി നാവായിക്കുളം മണ്ഡലം ഓഫീസ് ഉദ്ഘാടനം മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നിർവഹിച്ചു. ചാത്തനൂർ എംഎൽഎ ബി.ബി. ഗോപകുമാറിനെ ചടങ്ങിൽ ആദരിച്ചു. നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജു അധ്യക്ഷത വഹിച്ചു.
ബിജെപിയിലേക്കു പുതുതായെത്തിയ പ്രവർത്തരെ ജില്ല പ്രസിഡന്റ് എസ്.ആർ. റെജി കുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഇലകമൺ സതീശൻ, മടവൂർ സന്തോഷ്, വക്കം അജിത്ത്, ഒറ്റൂർ മോഹൻദാസ്, അഡ്വ. ജോബിൻ, ഐ.ആർ. രാജീവ്, സബീൻ കണിമംഗലം, ജിഷ്ണു എസ്. ഗോവിന്ദ്, ശാലിനി, രാധാകൃഷ്ണൻ മടവൂർ, വിക്രമൻ കുന്നത്തുമല, വിജയകുമാർ, മുല്ലനല്ലൂർ ശ്രീകുമാർ, ശ്രീകുമാർ അണുക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.