കോട്ടയം: ഇന്ത്യാ മുന്നണിയുടെ ഇരട്ടത്താപ്പ് രാഷ്ട്രീയത്തിനും ജനവഞ്ചനയ്ക്കുമെതിരേ ബിജെപിയുടെ ജനാധിപത്യ സംരക്ഷണ പദയാത്ര ഇന്നു കോട്ടയത്ത് നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു നാഗമ്പടത്തുനിന്നാരംഭിക്കുന്ന കോട്ടയം വെസ്റ്റ് ജില്ലയുടെ പദയാത്രയും കഞ്ഞിക്കുഴിയില്‍നിന്നു കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ പദയാത്രയും കളക്ടറേറ്റ് ജംഗ്ഷനില്‍ സംഗമിക്കും. നാലിനു ഇരുപദയാത്രകളും കെകെ റോഡു വഴി തിരുനക്കര മൈതാനത്ത് സംഗമിക്കും.
തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി പദയാത്രയെ അനുധാവനം ചെയ്തു പ്രസംഗിക്കും. പിഎസ്സി നിയമന വിവാദങ്ങള്‍, കിഫ്ബി അഴിമതി ആരോപണങ്ങള്‍, പിണറായി സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട്, എസ്ഐആറിനെതിരേ നടക്കുന്ന അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ജനാധിപത്യ സംരക്ഷണ പദയാത്ര സംഘടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ എന്നിവര്‍ പറഞ്ഞു.