Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP-Congress

വന്ദേമാതരത്തിൽ ബിജെപി-കോൺഗ്രസ് പോര് തുടരുന്നു

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ഗീ​ത​മാ​യ വ​ന്ദേ​മാ​ത​ര​ത്തെ ചൊ​ല്ലി പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തി ബി​ജെ​പി​യും കോ​ൺ​ഗ്ര​സും. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ര​ണ്ട് ച​ര​ണം മാ​ത്രം ആ​ല​പി​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം പ്രീ​ണ​ന രാ​ഷ്‌​ട്രീ​യ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​കു​റ്റ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ ബി​ജെ​പി വ്യാ​ജ ദേ​ശീ​യ​വാ​ദി​ക​ളാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും വി​വാ​ദ​വു​മാ​യി എ​ത്തു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് തി​രി​ച്ച​ടി​ച്ചു.

കോ​ൺ​ഗ്ര​സി​ന്‍റെ നീ​ക്കം രാ​ജ്യ​ത്തെ വീ​ണ്ടും വി​ഭ​ജി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച മു​ൻ​കാ​ല തെ​റ്റു​ക​ളു​ടെ ആ​വ​ർ​ത്ത​ന​മാ​ണെ​ന്ന് അ​മി​ത് ഷാ ​ആ​രോ​പി​ച്ചു. ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി ര​ചി​ച്ച വ​ന്ദേ​മാ​ത​ര​ത്തെ മാ​ത്ര​മ​ല്ല സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ​യും അ​പ​മാ​നി​ക്കു​ന്ന​താ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ടെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

പേ​പ്പ​ർ ചോ​ർ​ച്ച, വ​ഴി​വി​ട്ട സം​ഭാ​വ​ന​ക​ൾ, അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റം തു​ട​ങ്ങി​യ യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ൾ വി​വാ​ദം സൃ​ഷ്‌​ടി​ച്ച് മോ​ദി സ​ർ​ക്കാ​ർ വ​ഴി​തി​രി​ച്ചു വി​ടു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. 1937 മു​ത​ൽ 90 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​ങ്ങ​ൾ വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം തു​ട​രു​ന്നു​ണ്ടെ​ന്നും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത ബി​ജെ​പി​ക്ക് ഇ​ത് രാ​ഷ്‌​ട്രീ​യ വി​ഷ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു, സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യ് പ​ട്ടേ​ൽ, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, മൗ​ലാ​നാ അ​ബു​ൽ ക​ലാം ആ​സാ​ദ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ അ​ട​ങ്ങി​യ കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ൽ​നി​ന്ന് ഒ​ര​ടി പി​ന്നോ​ട്ടി​ല്ലെ​ന്ന് ബു​ധ​നാ​ഴ്ച ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Latest News

Corehub Up