ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
പുരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരായ പ്രതിഷേധം തടയാന്‍ അമിത് ഖത്രി, അഭിഷേക് പര്‍മാര്‍, അങ്കിത് ദുബെ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രി മോഹന്‍ യാദവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഹേമന്ത് ഖണ്ഡേല്‍വാള്‍ എന്നിവര്‍ക്കൊപ്പമാണ് പുരി ഇന്നലെ നിയമസഭയിലെത്തി പത്രിക സമര്‍പ്പിച്ചത്.12നാണ് ഉപതെരഞ്ഞെടുപ്പ്.
ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട അമേരിക്കന്‍ വ്യവസായി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളില്‍ പുരിയുടെ പേര് പരാമര്‍ശിക്കപ്പെട്ടതാണ് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്.
2014നും 2017നും ഇടയില്‍ ഇരുവരും കൂടിക്കാഴ്ചകളും ആശയവിനിമയങ്ങളും നടത്തിയതായി രേഖകളുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.