Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJPPresident

‘ഫ​ണ്ട് ത​ട്ടി​പ്പി​ൽ ക​ള്ള​നെ ത​പ്പി’ നി​ഥി​ൻ ന​ബി​ൻ കേ​ര​ള​ത്തി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​യ​​​ർ​​​ന്ന ഫ​​​ണ്ടു ത​​​ട്ടി​​​പ്പു വി​​​വാ​​​ദ​​​ത്തി​​​ൽ ക​​​ടു​​​ത്ത അ​​​തൃ​​​പ്തി​​​യി​​​ൽ ബി​​​ജെ​​​പി ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം. ഫ​​​ണ്ടു ത​​​ട്ടി​​​പ്പു ന​​​ട​​​ന്നെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി​​​ട്ടും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ത്ത​​​തി​​​ൽ സം​​​സ്ഥാ​​​ന ബി​​​ജെ​​​പി​​​യി​​​ൽ ത​​​ന്നെ ശ​​​ക്ത​​​മാ​​​യ അ​​​മ​​​ർ​​​ഷം നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി കോ​​​ർ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ലെ പൊ​​​തു​​​വി​​​കാ​​​രം സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നെ​​​യും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന പാ​​​ർ​​​ട്ടി​​​യി​​​ലെ ഫ​​​ണ്ടു ത​​​ട്ടി​​​പ്പു വി​​​വാ​​​ദ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​ണു ബി​​​ജെ​​​പി ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട്. വി​​​ഷ​​​യം പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​ഥി​​​ൻ ന​​​ബി​​​ൻ സെ​​​പ്റ്റം​​​ബ​​​റി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും.

ബി​​​ജെ​​​പി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം പ​​​ര​​​സ്യ​​​മാ​​​യി സ​​​മ്മ​​​തി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ ഫ​​​ണ്ടു ത​​​ട്ടി​​​പ്പു ന​​​ട​​​ന്നു​​​വെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി നേ​​​തൃ​​​നി​​​ര​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്കാ​​​ർ​​​ക്കും സം​​​ശ​​​യ​​​മി​​​ല്ല. വി​​​വാ​​​ദ​​​ത്തി​​​ൽ സം​​​ഘ​​​ട​​​ന ചു​​​മ​​​ത​​​ലു​​​ള്ള ഒ​​​രു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ത​​​ന്നെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ണ്. ഇ​​​ദ്ദേ​​​ഹ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​നു കൂ​​​ടി പ്രി​​​യ​​​ങ്ക​​​ര​​​നാ​​​യ സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റും പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​യ​​​ത്.

ബി​​​ജെ​​​പി​​​യു​​​ടെ നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഫ​​​ണ്ടു ത​​​ട്ടി​​​പ്പു സ​​​ജീ​​​വ ച​​​ർ​​​ച്ച​​​യാ​​​യി​​​ട്ടും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​ൽ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​ക്ക​​​ട​​​ക്കം ക​​​ടു​​​ത്ത അ​​​മ​​​ർ​​​ഷ​​​മു​​​ണ്ട്. ഫ​​​ണ്ടു വി​​​വാ​​​ദ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ൻ സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നു നേ​​​ര​​​ത്തേ ത​​​ന്നെ പ​​​രാ​​​തി​​​യും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നി​​​ട്ടും പാ​​​ർ​​​ട്ടി​​​ക്കാ​​​കെ നാ​​​ണ​​​ക്കേ​​​ടു​​​ണ്ടാ​​​ക്കി​​​യ വി​​​വാ​​​ദ​​​ത്തി​​​ൽ കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​വും നി​​​ശ​​​ബ്ദ​​​രാ​​​കു​​​ന്ന​​​തു പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കി​​​ട​​​യി​​​ലും അ​​​സ്വാ​​​ര​​​സ്യ​​​ങ്ങ​​​ൾ​​​ക്കു വ​​​ഴി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു മൂ​​​ന്നു സീ​​​റ്റു​​​ക​​​ൾ നേ​​​ടി ബി​​​ജെ​​​പി ശ​​​ക്ത​​​മാ​​​യ സാ​​​ന്നി​​​ധ്യം അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും തു​​​ട​​​ർ​​​ന്നെ​​​ത്തി​​​യ ഫ​​​ണ്ടു ത​​​ട്ടി​​​പ്പു വി​​​വാ​​​ദം അ​​​തി​​​ന്‍റെ ശോ​​​ഭ കെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു പ​​​ര​​​ക്കെ ആ​​​ക്ഷേ​​​പം. ഇ​​​ങ്ങ​​​നെ​​​യൊ​​​രു സാ​​​ഹ​​​ച​​​ര്യം ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​നും ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കാ​​​നാ​​​കി​​​ല്ല. പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം ക​​​ഴി​​​ഞ്ഞാ​​​ലു​​​ട​​​ൻ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ന​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും.

തെ​​​റ്റു​​​ചെ​​​യ്ത​​​വ​​​രെ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും സം​​​ര​​​ക്ഷി​​​ക്ക​​​രു​​​തെ​​​ന്ന ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം നി​​​ഥി​​​ൻ ന​​​ബി​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നു ന​​​ൽ​​​കി​​​യെ​​​ന്നാ​​​ണു വി​​​വ​​​രം. പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം പി​​​ടി​​​മു​​​റു​​​ക്കി​​​യാ​​​ൽ രാ​​​ജീ​​​വി​​​നു ഫ​​​ണ്ടു ത​​​ട്ടി​​​പ്പി​​​ൽ ഇ​​​പ്പോ​​​ൾ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ൽ നി​​​ൽ​​​ക്കു​​​ന്ന ത​​​ന്‍റെ വി​​​ശ്വ​​​സ്ത​​​നെ കൈ​​​വി​​​ടേ​​​ണ്ടി വ​​​രും.

Latest News

Corehub Up