Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BSNL

Idukki

ബി​എ​സ്എ​ന്‍​എ​ല്‍ സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തും: എം​പി

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ബി​എ​സ്എ​ന്‍​എ​ല്‍ നെ​റ്റ്‌‌​വ​ര്‍​ക്ക് ക​വ​റേ​ജും മ​റ്റ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​യ​ന്ത​ര അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു. ജി​ല്ല​യി​ലെ ക​ണ​ക്‌​ടി​വി​റ്റി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ച​ര്‍​ച്ച​ക​ള്‍ യോ​ഗ​ത്തി​ലു​ണ്ടാ​യി.

വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ശൃം​ഖ​ല നേ​രി​ടു​ന്ന ത​ട​സ​ങ്ങ​ളും പ​രാ​തി​ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം പു​തി​യ മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്കേ​ണ്ട പ്ര​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​ദ്ദേ​ശ പ്ര​തി​നി​ധി​ക​ളി​ല്‍​നി​ന്നു നേ​രി​ട്ട് ശേ​ഖ​രി​ക്കും. ഇ​തി​നാ​യി മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​ക്കും എം​പി നേ​രി​ട്ട് ക​ത്ത​യ​യ്ക്കും. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് ക​വ​റേ​ജും ഫൈ​ബ​ര്‍ ക​ണ​ക്‌​ടി​വി​റ്റി​യും വ​ര്‍​ധി​പ്പി​ക്കാ​നും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശൃം​ഖ​ല കൂ​ടു​ത​ല്‍ വ്യാ​പി​പ്പി​ക്കാ​നു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നെ​റ്റ്‌​വ​ര്‍​ക്ക് ക​വ​റേ​ജ് തീ​രെ ല​ഭ്യ​മ​ല്ലാ​ത്ത ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ഏ​റെ ദു​ഷ്‌​ക​ര​മാ​യ ആ​ദി​വാ​സി, പി​ന്നാ​ക്ക മേ​ഖ​ല​ക​ളി​ലെ ക​ണ​ക്‌​ടി​വി​റ്റി പ്ര​ശ്‌​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കും. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പു​തി​യ മൊ​ബൈ​ല്‍ ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക മു​ന്‍​ഗ​ണ​ന ന​ല്‍​കും. ഇ​ട​മ​ല​ക്കു​ടി, മൂ​ന്നാ​ര്‍, ദേ​വി​കു​ളം, മ​റ​യൂ​ര്‍, കാ​ന്ത​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ര​ണ്ടാ​ഴ്ച​യ്ക്ക​കം സ​മ​പ്പി​ക്ക​ണ​മെ​ന്ന് എം​പി നി​ര്‍​ദേ​ശം ന​ല്‍​കി.

യു​എ​സ്ഒ​എ​ഫ് ഫ​ണ്ടു​പ​യോ​ഗി​ച്ച് ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ അ​നു​മ​തി മു​ന്‍​പ് ല​ഭി​ച്ച​തും വ​നം​വ​കു​പ്പി​ന്‍റെ​യും തോ​ട്ട​ങ്ങ​ളു​ടെ​യും എ​ന്‍​ഒ​സി തു​ട​ങ്ങി​യ വി​വി​ധ അ​നു​മ​തി​ക​ള്‍ ല​ഭി​ക്കാ​ത്ത​തു​മൂ​ലം മു​ട​ങ്ങി​പ്പോ​യ​തു​മാ​യ എ​ല്ലാ നി​ര്‍​ദേ​ശ​ങ്ങ​ളും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ഇ​ട​പെ​ടും. പു​തു​താ​യി ട​വ​റു​ക​ള്‍ അ​നു​വ​ദി​ക്കേ​ണ്ട അ​പേ​ക്ഷ​ക​ള്‍ പ​രി​ശോ​ധി​ച്ച് തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​റ്റു ക​മ്പ​നി​ക​ളു​ടെ ട​വ​റു​ക​ള്‍ വാ​ട​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച് ബി​എ​സ്എ​ന്‍​എ​ലിന്‍റെ സേ​വ​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും ന​ട​പ​ടി​യെ​ടു​ക്കും.

ബി​എ​സ്എ​ന്‍​എ​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജ​ന​കീ​യ​വ​ത്ക​രി​ക്കു​ന്ന​തി​ന് വാ​ര്‍​ഡ്ത​ല വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. വ​രാ​നി​രി​ക്കു​ന്ന ഗ്രാ​മ​സ​ഭ​ക​ളി​ലും വാ​ര്‍​ഡ് സ​ഭ​ക​ളി​ലും ഉ​ദ്യാ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി പു​തി​യ പ​ദ്ധ​തി​ക​ളെ​യും പ​രാ​തി പ​രി​ഹാ​ര​ങ്ങ​ളെ​യും കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കും. സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ബി​എ​സ്എ​ന്‍​എ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ സ​ര്‍​ക്കാ​ര്‍-​അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കി വാ​ട​ക​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു.

Business

ഒ​രു രൂ​പ​യ്ക്ക് പ്രീ​പെ​യ്ഡ് ക​ണ​ക്‌​ഷ​ന്‍: ഫ്രീ​ഡം ഓ​ഫ​റു​മാ​യി ബി​എ​സ്എ​ന്‍​എ​ല്‍

പ​​​​​ര​​​​​വൂ​​​​​ര്‍: ടെ​​​​​ലി​​​​​കോം വി​​​​​പ​​​​​ണി​​​​​യി​​​​​ല്‍ ത​​​​​രം​​​​​ഗ​​​​​മാ​​​​​കാ​​​​​ന്‍ ‘ഫ്രീ​​​​​ഡം ഓ​​​​​ഫ​​​​​റു’​​​​​മാ​​​​​യി പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ ബി​​​​​എ​​​​​സ്എ​​​​​ന്‍​എ​​​​​ല്‍. വെ​​​​​റും ഒ​​​​​രു രൂ​​​​​പ​​​​​യ്ക്ക് പു​​​​​തി​​​​​യ പ്രീ​​​​​പെ​​​​​യ്ഡ് ക​​​​​ണ​​​​​ക്‌​​​​​ഷ​​​​​ന്‍ സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​മെ​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​പ്ര​​​​​മോ​​​​​ഷ​​​​​ണ​​​​​ല്‍ ഓ​​​​​ഫ​​​​​റി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന ആ​​​​​ക​​​​​ര്‍​ഷ​​​​​ണം.

പു​​​​​തി​​​​​യ ക​​​​​ണ​​​​​ക്‌​​​​​ഷ​​​​​ന്‍ എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍​ക്കും മ​​​​​റ്റ് നെ​​​​​റ്റ്‌​​​​​വ​​​​​ര്‍​ക്കു​​​​​ക​​​​​ളി​​​​​ല്‍ നി​​​​​ന്ന് ബി​​​​​എ​​​​​സ്എ​​​​​ന്‍​എ​​​​​ല്ലി​​​​​ലേ​​​​​ക്ക് മാ​​​​​റു​​​​​ന്ന​​​​​വ​​​​​ര്‍​ക്കും (മൊ​​​​​ബൈ​​​​​ല്‍ ന​​​​​മ്പ​​​​​ര്‍ പോ​​​​​ര്‍​ട്ട​​​​​ബി​​​​​ലി​​​​​റ്റി) ഈ ​​​​​ആ​​​​​നു​​​​​കൂ​​​​​ല്യം ല​​​​​ഭ്യ​​​​​മാ​​​​​കും.

ഒ​​​​​രു രൂ​​​​​പ​​​​​യ്ക്ക് ക​​​​​ണ​​​​​ക്‌​​​​​ഷ​​​​​ന്‍ എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍​ക്ക് ഒ​​​​​രു മാ​​​​​സ​​​​​ത്തേ​​​​​ക്ക് (30 ദി​​​​​വ​​​​​സം) വി​​​​​പു​​​​​ല​​​​​മാ​​​​​യ സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ് ബി​​​​​എ​​​​​സ്എ​​​​​ന്‍​എ​​​​​ല്‍ വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്യു​​​​​ന്ന​​​​​ത്. ഏ​​​​​ത് നെ​​​​​റ്റ്‌​​​​​വ​​​​​ര്‍​ക്കി​​​​​ലേ​​​​​ക്കും പ​​​​​രി​​​​​ധി​​​​​യി​​​​​ല്ലാ​​​​​തെ വി​​​​​ളി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​ണ്‍​ലി​​​​​മി​​​​​റ്റ​​​​​ഡ് കോ​​​​​ള്‍ സൗ​​​​​ക​​​​​ര്യം, പ്ര​​​​​തി​​​​​ദി​​​​​നം ര​​​​​ണ്ട് ജി​​​​​ബി അ​​​​​തി​​​​​വേ​​​​​ഗ ഡാ​​​​​റ്റ, ദി​​​​​വ​​​​​സേ​​​​​ന 100 എ​​​​​സ്എം​​​​​എ​​​​​സ് എ​​​​​ന്നി​​​​​വ ഇ​​​​​തി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ന്നു. നി​​​​​ശ്ചി​​​​​ത ഡാ​​​​​റ്റാ പ​​​​​രി​​​​​ധി ക​​​​​ഴി​​​​​ഞ്ഞാ​​​​​ലും 40 കെ​​​​​പി​​​​​ബി​​​​​എ​​​​​സ് വേ​​​​​ഗ​​​​​ത​​​​​യി​​​​​ല്‍ ഇ​​​​​ന്‍റ​​​​​ര്‍​നെ​​​​​റ്റ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാം. സിം ​​​​​കാ​​​​​ര്‍​ഡി​​​​​ന് പ്ര​​​​​ത്യേ​​​​​കം തു​​​​​ക ന​​​​​ല്‍​കേ​​​​​ണ്ട​​​​​തി​​​​​ല്ല.

ത​​​​​ദ്ദേ​​​​​ശീ​​​​​യ​​​​​മാ​​​​​യി വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച 4 ജി ​​​​​സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ കൂ​​​​​ടു​​​​​ത​​​​​ല്‍ ആ​​​​​ളു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​ക്കു​​​​​ക എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ബി​​​​​എ​​​​​സ്എ​​​​​ന്‍​എ​​​​​ല്‍ ഈ ​​​​​ഓ​​​​​ഫ​​​​​ര്‍ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഏ​​​​​പ്രി​​​​​ല്‍ 30 വ​​​​​രെ മാ​​​​​ത്ര​​​​​മേ ഈ ​​​​​ആ​​​​​നു​​​​​കൂ​​​​​ല്യം ല​​​​​ഭ്യ​​​​​മാ​​​​​കൂ. മ​​​​​റ്റ് ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ര്‍​മാ​​​​​രി​​​​​ല്‍ നി​​​​​ന്ന് മാ​​​​​റാ​​​​​ന്‍ താത്പര്യ​​​​​മു​​​​​ള്ള​​​​​വ​​​​​ര്‍ **PORT മൊ​​​​​ബൈ​​​​​ല്‍ ന​​​​​മ്പ​​​​​ര്‍** എ​​​​​ന്ന് ടൈ​​​​​പ്പ് ചെ​​​​​യ്ത് **1900** എ​​​​​ന്ന ന​​​​​മ്പ​​​​​റി​​​​​ലേ​​​​​ക്ക് എ​​​​​സ്എം​​​​​എ​​​​​സ് അ​​​​​യ​​​​​ച്ചാ​​​​​ല്‍ മ​​​​​തി​​​​​യാ​​​​​കും.

കൂ​​​​​ടു​​​​​ത​​​​​ല്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍​ക്ക് അ​​​​​ടു​​​​​ത്തു​​​​​ള്ള ബി​​​​​എ​​​​​സ്എ​​​​​ന്‍​എ​​​​​ല്‍ ക​​​​​സ്റ്റ​​​​​മ​​​​​ര്‍ സ​​​​​ര്‍​വീ​​​​​സ് സെ​ന്‍റ​റുക​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ടാ​​​​​മെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു.

Kerala

ബി​എ​സ്എ​ന്‍​എ​ല്‍, ട്രാ​യ് എ​ന്നി​വ​യു​ടെ പേ​രി​ല്‍ രാജ്യവ്യാപക സൈ​ബ​ര്‍ ത​ട്ടി​പ്പ്

പ​​​ര​​​വൂ​​​ര്‍: ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍, ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഒ​​​ഫ് ഇ​​​ന്ത്യ ( ട്രാ​​​യ്) എ​​​ന്നി​​​വ​​​യു​​​ടെ പേ​​​രി​​​ല്‍ മൊ​​​ബൈ​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന പു​​​തി​​​യ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രെ കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി.

കെ​​​വൈ​​​സി പു​​​തു​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ സിം ​​​കാ​​​ര്‍​ഡ് ബ്ലോ​​​ക്ക് ചെ​​​യ്യു​​​മെ​​​ന്ന ത​​​ര​​​ത്തി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന നോ​​​ട്ടീ​​​സു​​​ക​​​ള്‍ വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ല്‍ വീ​​​ഴ​​​രു​​​തെ​​​ന്നും ഡി​​​ജി​​​റ്റ​​​ല്‍ അ​​​റ​​​സ്റ്റ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഭീ​​​ഷ​​​ണി​​​ക​​​ളി​​​ലൂ​​​ടെ പ​​​ണം ത​​​ട്ടാ​​​നാ​​​ണ് സം​​​ഘം ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.ബി​​​എ​​​സ്എ​​​ന്‍​എ​​​ല്ലി​​​ന്‍റെ ലെ​​​റ്റ​​​ര്‍ പാ​​​ഡി​​​ല്‍ വ​​​രു​​​ന്ന വ്യാ​​​ജ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കെ​​​വൈ​​​സി വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വി​​​നെ ഉ​​​ട​​​ന്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

‘പ്രി​​​യ​​​പ്പെ​​​ട്ട ഉ​​​പ​​​ഭോ​​​ക്താ​​​വേ, നി​​​ങ്ങ​​​ളു​​​ടെ സിം ​​​കെ​​​വൈ​​​സി ട്രാ​​​യ് സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ സിം ​​​കാ​​​ര്‍​ഡ് ബ്ലോ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ടും. ഉ​​​ട​​​ന്‍ വി​​​ളി​​​ക്കു​​​ക’-എ​​​ന്നാ​​​ണ് സ​​​ന്ദേ​​​ശ​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം.

എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​രം നോ​​​ട്ടീ​​​സു​​​ക​​​ള്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ കോ​​​ര്‍​പറേ​​​റ്റ് ഓ​​​ഫീ​​​സ് അ​​​യ​​​ക്കാ​​​റി​​​ല്ലെ​​​ന്നും ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ളോ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ളോ ആ​​​രു​​​മാ​​​യും പ​​​ങ്കു​​​വ​​​യ്ക്ക​​​രു​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ പെരുകുന്നു

രാ​​​ജ്യ​​​ത്ത് സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ ഗ​​​ണ്യ​​​മാ​​​യി വ​​​ര്‍​ധി​​​ക്കു​​​ന്ന​​​താ​​​യി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​റി​​​യി​​​ച്ചു. നാ​​​ഷ​​​ണ​​​ല്‍ ക്രൈം ​​​റെ​​​ക്കോ​​​ര്‍​ഡ്‌​​​സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 2021-ല്‍ 52,974 ​​​കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത സ്ഥാ​​​ന​​​ത്ത് 2023-ല്‍ ​​​ഇ​​​ത് 86,420 ആ​​​യി ഉ​​​യ​​​ര്‍​ന്നു.

സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ സൈ​​​ബ​​​ര്‍ ഫോ​​​റ​​​ന്‍​സി​​​ക് പ​​​രി​​​ശീ​​​ല​​​ന ലാ​​​ബു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 116.5 കോ​​​ടി​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ല്‍ 33 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഇ​​​ത്ത​​​രം ലാ​​​ബു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​നസ​​​ജ്ജ​​​മാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Business

ത​രം​ഗ​മാ​യി ബി​എ​സ്എ​ൻ​എ​ൽ സ്പാ​ർ​ക്ക് പ്ലാ​ൻ; കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ടു​ത​ൽ ഡാ​റ്റ

പ​​​ര​​​വൂ​​​ർ: കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ കൂ​​​ടു​​​ത​​​ൽ ഡാ​​​റ്റ എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ഫൈ​​​ബ​​​ർ ബ്രോ​​​ഡ് ബാ​​​ൻ​​​ഡ് പു​​​തി​​​യ പ്ലാ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

‘സ്പാ​​​ർ​​​ക്ക് പ്ലാ​​​ൻ’ എ​​​ന്ന് പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന പ്ലാ​​​നി​​​ലൂ​​​ടെ അ​​​തി​​​വേ​​​ഗ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റും അ​​​ൺ​​​ലി​​​മി​​​റ്റ​​​ഡ് കോ​​​ളിം​​​ഗും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കും. പ്ര​​​തി​​​മാ​​​സം 3,300 ജി​​​ബി ഹൈ-​​​സ്പീ​​​ഡ് ഡാ​​​റ്റ​​​യാ​​​ണ് ഈ ​​​പ്ലാ​​​ൻ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്.

50 എം​​​ബി സ്പീ​​​ഡി​​​ലാ​​​യി​​​രി​​​ക്കും പ്ലാ​​​ൻ ല​​​ഭി​​​ക്കു​​​ക.​​​ പ്ലാ​​​ൻ ല​​​ഭി​​​ക്കാ​​​ൻ പ്ര​​​തി​​​മാ​​​സം 399 രൂ​​​പ​​​യാ​​​ണ് ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രി​​​ക. ആ​​​ദ്യ​​​ത്തെ 12 മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം പ്ലാ​​​നി​​​ന് ഈ​​​ടാ​​​ക്കു​​​ന്ന ചാ​​​ർ​​​ജി​​​ൽ മാ​​​റ്റം വ​​​രും. 449 രൂ​​​പ​​​യാ​​​യി​​​രി​​​ക്കും ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ന് ശേ​​​ഷം ന​​​ൽ​​​കേ​​​ണ്ടി വ​​​രി​​​ക.

ഹൈ-​​​സ്പീ​​​ഡ് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​നൊ​​​പ്പം ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​ത് നെ​​​റ്റ്‌വ​​​ർ​​​ക്കി​​​ലേ​​​ക്കും പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത വോ​​​യ്സ് കോ​​​ളു​​​ക​​​ളും ഈ ​​​പ്ലാ​​​നി​​​ൽ ല​​​ഭി​​​ക്കും. എ​​​ന്നാ​​​ൽ, ഈ ​​​പ്ലാ​​​നി​​​ൽ ഒ​​​ടി​​​ടി സ​​​ബ്‌​​​സ്‌​​​ക്രി​​​പ്ഷ​​​നു​​​ക​​​ൾ ല​​​ഭി​​​ക്കി​​​ല്ല.

ബി​​​എ​​​സ്എ​​​ൻ​​​എ​​​ല്ലി​​​ന്‍റെ ഈ ​​​ഫൈ​​​ബ​​​ർ പ്ലാ​​​ൻ ആ​​​ക്റ്റി​​​വേ​​​റ്റ് ചെ​​​യ്യാ​​​നാ​​​യി ഔ​​​ദ്യോ​​​ഗി​​​ക വാ​​​ട്‌​​​സ്ആ​​​പ് ന​​​മ്പ​​​റാ​​​യ 1800 4444 എ​​​ന്ന​​​തി​​​ലേ​​​ക്ക് ‘HI’ എ​​​ന്ന് സ​​​ന്ദേ​​​ശ​​​മ​​​യ​​​ച്ചാ​​​ൽ മ​​​തി. നി​​​ല​​​വി​​​ൽ ഈ ​​​പ്ലാ​​​നി​​​ന് വ​​​ൻ സ്വീ​​​കാ​​​ര്യ​​​ത​​​യാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മൊ​​​ബൈ​​​ൽ റി​​​ചാ​​​ർ​​​ജ് പ്ലാ​​​നു​​​ക​​​ളി​​​ലു​​​ള്ള 500എം​​​ബി അ​​​ധി​​​ക ഡാ​​​റ്റ​​​യു​​​ടെ ഓ​​​ഫ​​​റും ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ നീ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. ക്രി​​​സ്മ​​​സ് പു​​​തു​​​വ​​​ത്സ​​​ര​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് പ്ര​​​ഖ്യാ​​​പി​​​ച്ച ഓ​​​ഫ​​​റു​​​ക​​​ളാ​​​ണ് ജ​​​നു​​​വ​​​രി 31 ന് ​​​വ​​​രെ നീ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ അ​​​ധി​​​ക തു​​​ക ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല.

Business

വൈ ഫൈ കോളിംഗ് രാജ്യവ്യാപകമാക്കി ബിഎസ്എൻഎൽ

ന്യൂ​​​ഡ​​​ൽ​​​ഹി: വൈ ​​​ഫൈ കോ​​​ളിം​​​ഗ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന വോ​​​യ്സ് ഓ​​​വ​​​ർ വൈ ​​​ഫൈ (VoWiFi) രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​ക്കി​​​യ​​​താ​​​യി ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ അ​​​റി​​​യി​​​ച്ചു. സെ​​​ല്ലു​​​ല​​​ർ നെ​​​റ്റ്‌​​​വ​​​ർ​​​ക്കു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ വൈ ​​​ഫൈ നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ലൂ​​​ടെ വോ​​​യ്സ് കോ​​​ളു​​​ക​​​ൾ ന​​​ട​​​ത്താ​​​നും സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​​നും ക​​​ഴി​​​യു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​യ വൈ ​​​ഫൈ കോ​​​ളിം​​​ഗ് രാ​​​ജ്യ​​​ത്തെ എ​​​ല്ലാ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ല​​​ഭ്യ​​​മാ​​​യെ​​​ന്ന് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ അ​​​റി​​​യി​​​ച്ചു.

ദു​​​ർ​​​ബ​​​ല​​​മാ​​​യ മൊ​​​ബൈ​​​ൽ സി​​​ഗ്‌​​​ന​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​വും വി​​​ശ്വ​​​സ​​​നീ​​​യ​​​വു​​​മാ​​​യ ക​​​ണ​​​ക്‌​​​ടി​​​വി​​​റ്റി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ വോ​​​യ്സ് ഓ​​​വ​​​ർ വൈ ​​​ഫൈ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​ണ്ട്.മി​​​ക്ക സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​ക​​​ളി​​​ലും വോ​​​യ്സ് ഓ​​​വ​​​ർ വൈ ​​​ഫൈ സം​​​വി​​​ധാ​​​നം ല​​​ഭ്യ​​​മാ​​​ണ്.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ഫോ​​​ണു​​​ക​​​ളി​​​ൽ വൈ ​​​ഫൈ കോ​​​ളിം​​​ഗ് ഓ​​​പ്ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കി​​​യാ​​​ൽ മ​​​തി.സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​ടു​​​ത്തു​​​ള്ള ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ഉ​​​പ​​​ഭോ​​​ക്തൃ സേ​​​വ​​​ന​​​കേ​​​ന്ദ്രം സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ൽ 18001503 ഹെ​​​ൽ​​​പ്‌​​​ലൈ​​​നി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​മെ​​​ന്നും ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ അ​​​റി​​​യി​​​ച്ചു.

Business

ബി​എ​സ്എ​ൻ​എ​ൽ 3 ജി ​സേ​വ​ന​ങ്ങ​ൾ നി​ർ​ത്തു​ന്നു

പ​​​​ര​​​​വൂ​​​​ർ: പൊ​​​​തു​​​​മേ​​​​ഖ​​​​ല ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​യാ​​​യ ഭാ​​​​ര​​​​ത് സ​​​​ഞ്ചാ​​​​ർ നി​​​​ഗം ലി​​​​മി​​​​റ്റ​​​​ഡ് (ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ) 3 ജി ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്നു. ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ഖ്യാ​​​​പ​​​​നം ഇ​​​​തു​​​​വ​​​​രെ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും ഇ​​​​തി​​​​നു​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു​​​ക​​​​ഴി​​​​ഞ്ഞു.

4 ജി ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് 3 ജി ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

രാ​​​​ജ്യ​​​​ത്തു നി​​​​ല​​​​വി​​​​ൽ 9,74,81 4 ജി ​​​​ട​​​​വ​​​​റു​​​​ക​​​​ൾ ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ന്‍റെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നും നീ​​​​ക്കം ​തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ല്ലി​​​​നു രാ​​​​ജ്യ​​​​ത്ത് 3 ജി ​​​​ട​​​​വ​​​​റു​​​​ക​​​​ൾ 58,919 എ​​​​ണ്ണ​​​​മു​​​​ണ്ട്. 3 ജി ​​​​സേ​​​​വ​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ല്ലു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന ചൈ​​​​നീ​​​​സ് ക​​​​മ്പ​​​​നി​​​​യു​​​​മാ​​​​യു​​​​ള്ള ക​​​​രാ​​​​ർ ഉ​​​​ട​​​​ൻ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം. 3 ജി ​​​​സേ​​​​വ​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ എ​​​​ല്ലാ സ​​​​ർ​​​​ക്കി​​​​ളു​​​​ക​​​​ൾ​​​​ക്കും നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​യി​​​ട്ടു​​​ണ്ട്.

2025 സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ൾ​​​പ്ര​​​​കാ​​​​രം 9.23 കോ​​​​ടി മൊ​​​​ബൈ​​​​ൽ വ​​​​രി​​​​ക്കാ​​​​രാ​​​​ണ് ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ല്ലി​​​​നു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ ഏ​​​​ഴു കോ​​​​ടി പേ​​​ർ ഇ​​​​പ്പോ​​​​ഴും 3 ജി ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത്ര​​​​യും പേ​​​​ർ​​​​ക്കും ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി 4 ജി ​​​​സി​​​​മ്മു​​​​ക​​​​ൾ എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കും.

അ​​​​തേ​​​സ​​​​മ​​​​യം ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ല്ലി​​​​ന്‍റെ അ​​​​ധി​​​​ക 4 ജി ​​​​സൈ​​​​റ്റു​​​​ക​​​​ളും 5 ജി ​​​​അ​​​​പ്ഗ്രേ​​​​ഡും ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് അ​​​ധി​​​കൃ​​​ത​​​ർ ന​​​​ൽ​​​​കു​​​​ന്ന സൂ​​​​ച​​​​ന. സ​​​​മീ​​​​പ​​​​ഭാ​​​​വി​​​​യി​​​​ൽ​​​ത്ത​​​ന്നെ 23,000 നാ​​​​ലാം ത​​​​ല​​​​മു​​​​റ (4 ജി) ​​​​സൈ​​​​റ്റു​​​​ക​​​​ൾ​​​കൂ​​​ടി പു​​​​റ​​​​ത്തി​​​​റ​​​​ക്കും. കൂ​​​​ടാ​​​​തെ സ്വ​​​​കാ​​​​ര്യ​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യി മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ടു​​​​ത്ത ത​​​​ല​​​​മു​​​​റ (5 ജി) ​​​​സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യി​​​​ലേ​​​​ക്ക് നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്കു​​​​ക​​​​ളെ അ​​​​പ്ഗ്രേ​​​​ഡ് ചെ​​​​യ്യും.

ഇ​​​​തു​​​കൂ​​​​ടാ​​​​തെ സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യി 5 ജി ​​​​സേ​​​​വ​​​​നം പ​​​​ങ്കി​​​​ടാ​​​​നും ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു​​​​ണ്ട്.

Business

സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ അ​മ്പ​ര​പ്പി​ച്ച് പു​തി​യ പ്ലാ​നു​മാ​യി ബി​എ​സ്എ​ൻ​എ​ൽ

പ​ര​വൂ​ർ: സ്വ​കാ​ര്യ ഓ​പ്പ​റേ​റ്റ​ർ​മാ​രെ അ​മ്പ​രി​പ്പി​ച്ച് ബി​എ​സ്എ​ൻ​എ​ൽ വീ​ണ്ടും പു​തി​യ പ്രീ​പെ​യ്ഡ് പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ചു. 50 ദി​വ​സ​ത്തേ​യ്ക്ക് 347 രൂ​പ​യാ​ണ് പു​തി​യ പ്ലാ​നി​ന്‍റെ നി​ര​ക്ക്. ഈ ​പ്ലാ​നി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ്ര​തി​ദി​നം ര​ണ്ട് ജി​ബി ഡാ​റ്റ, അ​ൺ​ലി​മി​റ്റ​ഡ് കോ​ളിം​ഗ്, ദി​വ​സേ​ന 100 സൗ​ജ​ന്യ എ​സ്എം​എ​സു​ക​ൾ എ​ണി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

നി​ല​വി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ളി​ൽ ആ​രും ഇ​ത്ത​ര​ത്തി​ൽ 50 ദി​വ​സം കാ​ലാ​വ​ധി​യു​ള്ള പ്ലാ​നു​ക​ളൊ​ന്നും ന​ൽ​കു​ന്നി​ല്ല. ഈ ​പ്ലാ​ൻ അ​നു​സ​രി​ച്ച് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ്ര​തി​ദി​നം ഏ​ഴ് രൂ​പ​യി​ൽ താ​ഴെ മാ​ത്ര​മേ ചെ​ല​വ് വ​രു​ന്നു​ള്ളൂ എ​ന്ന​താ​ണ് ബി​എ​സ്എ​ൻ​എ​ൽ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത​യാ​യി എ​ടു​ത്തു​കാ​ട്ടു​ന്ന​ത്.

സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും 56 ദി​വ​സ​ത്തെ പ്രീ​പെ​യ്ഡ് പ്ലാ​നു​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് ബി​എ​സ്എ​ൻ​എ​ലി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഓ​ഫ​റി​നേ​ക്കാ​ൾ ഇ​ര​ട്ടി​യോ​ളം ചെ​ല​വേ​റി​യ​തു​മാ​ണ്. ബി​എ​സ്എ​ൻ​എ​ൽ അ​വ​രു​ടെ 50 ദി​വ​സ​ത്തെ പ്രീ​പെ​യ്ഡ് പ്ലാ​നി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ങ്കു​വ​ച്ച​ത്.

ഈ ​പ്ലാ​നി​ൽ സൗ​ജ​ന്യ ദേ​ശീ​യ റോ​മിം​ഗും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും. ഇ​ത് കൂ​ടാ​തെ ബി​ഐ​ടി​വി ആ​പ്പി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 350 ല​ധി​കം ലൈ​വ് ടി​വി ചാ​ന​ലു​ക​ൾ കാ​ണാ​നും അ​വ​സ​ര​മു​ണ്ട്. വൈ​വി​ധ്യ​മാ​ർ​ന്ന ജ​ന​പ്രി​യ സ്ട്രീ​മിം​ഗ് ആ​പ്പു​ക​ൾ ആ​സ്വ​ദി​ക്കാ​നും അ​നു​വ​ദി​ക്കു​ന്ന സേ​വ​ന​മാ​യ ബി​ഐ​ടി​വി​യി​ലേ​ക്ക് സൗ​ജ​ന്യ ആ​ക്സ​സ് ആ​ണ് ബി​എ​സ്എ​ൻ​എ​ൽ ന​ൽ​കു​ന്ന​ത്.

ഈ ​വ​ർ​ഷം അ​വ​സാ​ന​മോ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​മോ ബി​എ​സ്എ​ൻ​എ​ലി​ന്‍റെ 5-ജി ​സേ​വ​നം രാ​ജ്യ​ത്ത് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​യി തു​ട​ങ്ങും. രാ​ജ്യ​ത്ത് ഉ​ട​നീ​ള​മു​ള്ള ടെ​ലി​കോം സ​ർ​ക്കി​ളു​ക​ളി​ലേ​ക്ക് ഈ ​സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് ഡ​ൽ​ഹി​യി​ലും മും​ബൈ​യി​ലും പൈ​ല​റ്റ് പ്രോ​ജ​ക്ടാ​യി മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ 5-ജി ​സേ​വ​നം ഉ​ട​ൻ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് രാ​ജ്യ​ത്ത് ഉ​ട​നീ​ളം കൂ​ടു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ഏ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ പ്രീ​പെ​യ്ഡ് പ്ലാ​നു​ക​ളു​മാ​യി ബി​എ​സ്എ​ൻ​എ​ൽ രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. ക്രി​സ്മ​സ്-​പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് ഇ​തി​ലും ആ​ക​ർ​ഷ​ക​മാ​യ പ്ലാ​നു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലു​മാ​ണ് ബി​എ​സ്എ​ൻ​എ​ൽ.

Business

സ​മ്മാ​ൻ സീ​നി​യ​ർ സി​റ്റി​സ​ൺ പ്ലാ​നുമായി ബി​എ​സ്എ​ൻ​എ​ൽ

കൊ​​​​ച്ചി: ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ലി​​​​ൽ മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കാ​​​​യി ഒ​​​​രു വ​​​​ർ​​​​ഷം കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള സ​​​​മ്മാ​​​​ൻ പ്രീ​​​​പെ​​​​യ്ഡ് മൊ​​​​ബൈ​​​​ൽ പ്ലാ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ചു.

1,812 രൂ​​​​പ​​​​യു​​​​ടെ ഈ ​​​​പ്ലാ​​​​നി​​​​ൽ 365 ദി​​​​വ​​​​സ​​​​ത്തെ കാ​​​​ലാ​​​​വ​​​​ധി​​​​യോ​​​​ടെ പ​​​​രി​​​​ധി​​​​യി​​​​ല്ലാ​​​​ത്ത കോ​​​​ളു​​​​ക​​​​ളും ദി​​​​വ​​​​സേ​​​​ന 2 ജി​​​​ബി ഡാ​​​​റ്റ​​​​യും 100 എ​​​​സ്എം​​​​എ​​​​സും ല​​​​ഭി​​​​ക്കും.

ഇ​​​​തി​​​​നു​​​പു​​​​റ​​​​മെ ഒ​​​​ടി​​​​ടി സേ​​​​വ​​​​ന​​​​ങ്ങ​​​​ളും 500 ലൈ​​​​വ് ചാ​​​​ന​​​​ലു​​​​ക​​​​ളു​​​​മു​​​​ള്ള ബി​​​​ഐ ടി​​​​വി പ്രീ​​​​മി​​​​യം സ​​​​ബ്സ്ക്രി​​​​പ്ഷ​​​​നും ആ​​​​റു മാ​​​​സ​​​​ത്തേ​​​​ക്ക് സൗ​​​​ജ​​​​ന്യ​​​​മാ​​​​ണ്. ഈ ​​​​പ്ലാ​​​​ൻ പു​​​​തി​​​​യ ക​​​​ണ​​​​ക്‌​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കും മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്കും ന​​​​വം​​​​ബ​​​​ർ 18 വ​​​​രെ ല​​​​ഭി​​​​ക്കും.

Latest News

Corehub Up