തിരുവനന്തപുരം: 2025 വർഷത്തെ ബിഎസ്സി അലൈഡ് ഹെൽത്ത് സയൻസ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ 16ന് നടത്തിയ അലോട്ട്മെന്റ് ചില സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി.
2025 വർഷത്തെ ബിഎസ്സി അലൈഡ് ഹെൽത്ത് സയൻസ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കു സ്പോട്ട് അലോട്ട്മെന്റ് 18ന് എൽബിഎസ് സെന്ററിന്റെ വിവിധ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും.
www.lbscentre. kerala.gov. inൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നേ ദിവസം രാവിലെ 10.30നകം എൽബിഎസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ടു ഹാജരായി രജിസ്റ്റർ ചെയ്താൽ മാത്രമേ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.