Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BWF

ബി​ഡ​ബ്ല്യു​എ​ഫ് ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് ഇ​ന്നു തുടക്കം

ന്യൂ​ഡ​ല്‍​ഹി: 2026 ബി​ഡ​ബ്ല്യു​എ​ഫ് ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് ഇ​ന്നു ന്യൂ​ഡ​ല്‍​ഹി ഇ​ന്ദി​ര ഗാ​ന്ധി അ​രീ​ന​യി​ല്‍ തു​ട​ക്കം. 30-ാം ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഫൈ​ന​ല്‍ ദി​നം 23-ാം തീ​യ​തി​യാ​ണ്. 21നു ​ക്വാ​ര്‍​ട്ട​ര്‍, 22 സെ​മി ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ളും അ​ര​ങ്ങേ​റും.

പു​രു​ഷ-​വ​നി​താ സിം​ഗി​ള്‍സ്, പു​രു​ഷ-​വ​നി​താ ഡ​ബി​ള്‍​സ്, മി​ക്‌​സ​ഡ് ഡ​ബി​ള്‍​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി ആ​കെ 382 ക​ളി​ക്കാ​രാ​ണ് ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പി​നാ​യി ഇ​ന്നു മു​ത​ല്‍ കോ​ര്‍​ട്ടി​ല്‍ ഇ​റ​ങ്ങു​ക. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു വേ​ദി​യൊ​രു​ക്കു​ന്ന​ത്. 2009ല്‍ ​ഹൈ​ദ​രാ​ബാ​ദി​ല്‍​വ​ച്ചാ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്.

ഇ​ന്ത്യ​ന്‍ ച​രി​ത്രം ഇ​തു​വ​രെ

ലോ​ക ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​തു​വ​രെ ഇ​ന്ത്യ 15 മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി. 1983ല്‍ ​പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ പ്ര​കാ​ശ് പ​ദു​ക്കോ​ണി​ന്‍റെ വെ​ങ്ക​ല​മാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ല്‍. പി​ന്നീ​ട് 2011ല്‍ ​വ​നി​താ ഡ​ബി​ള്‍​സി​ല്‍ അ​ശ്വി​നി പൊ​ന്ന​പ്പ​യും ജ്വാ​ല ഗു​ട്ട​യും വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

2019ല്‍ ​വ​നി​താ സിം​ഗി​ള്‍​സി​ല്‍ പി.​വി. സി​ന്ധു നേ​ടി​യ സ്വ​ര്‍​ണ​മാ​ണ് ഇ​ന്ത്യ​യു​ടെ സു​വ​ര്‍​ണ നേ​ട്ടം. ര​ണ്ടു വെ​ള്ളി​യും വെ​ങ്ക​ല​വും അ​ട​ക്കം വ​നി​താ സിം​ഗി​ള്‍​സി​ല്‍ അ​ഞ്ച് മെ​ഡ​ല്‍ സി​ന്ധു​വി​നു​ണ്ട്. ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ മെ​ഡ​ല്‍ നേ​ടി​യ​തും സി​ന്ധു​വാ​ണ്. സൈ​ന നെ​ഹ്‌വാ​ളാ​ണ് (വ​നി​താ സിം​ഗി​ള്‍​സ്) ഒ​ന്നി​ല​ധി​കം മെ​ഡ​ലു​ള്ള മ​റ്റൊ​രു ഇ​ന്ത്യ​ന്‍ താ​രം; 2015ല്‍ ​വെ​ള്ളി​യും 2017ല്‍ ​വെ​ങ്ക​ല​വും. എ​ച്ച്.​എ​സ്. പ്ര​ണോ​യി​യാ​ണ് (വെ​ങ്ക​ലം) മെ​ഡ​ല്‍ നേ​ടി​യ ഏ​ക മ​ല​യാ​ളി.

ഇ​ന്നു ക​ള​ത്തി​ല്‍

ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന് ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു, ആ​യു​ഷ് ഷെ​ട്ടി, ട്രീ​സ ജോ​ളി, എം.​ആ​ര്‍. അ​ര്‍​ജു​ന്‍ തു​ട​ങ്ങി​യ​വ​ന്‍ ഇ​റ​ങ്ങും. വ​നി​താ സിം​ഗി​ള്‍​സ് ആ​ദ്യ​റൗ​ണ്ടി​ല്‍ സി​ന്ധു​വി​ന്‍റെ മ​ത്സ​രം വൈ​കു​ന്നേ​രം 5.20നാ​ണ്.

പു​രു​ഷ സിംഗിൾസില്‍ ആ​യു​ഷ് ഷെ​ട്ടി വൈ​കു​ന്നേ​രം 6.10ന് ​ഇ​റ​ങ്ങും. പു​രു​ഷ ഡ​ബി​ള്‍​സി​ല്‍ എം.​ആ​ര്‍. അ​ര്‍​ജു​ന്‍-​ഹ​രി​ഹ​ര​ന്‍ അം​സ​ക​രു​ണ​ന്‍ സ​ഖ്യം ഉ​ച്ച​യ്ക്ക് 12.20നും ​വ​നി​താ ഡ​ബി​ള്‍​സി​ല്‍ ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് കൂ​ട്ടു​കെ​ട്ട് വൈ​കു​ന്നേ​രം 4.30നും ​കോ​ര്‍​ട്ടി​ലെ​ത്തും.

ഇ​ന്ത്യ @ ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പ്

പി.​വി. സി​ന്ധു: സ്വ​ര്‍​ണം (2019) | വെ​ള്ളി 2017 | വെ​ള്ളി 2018 | വെ​ങ്ക​ലം 2013 | വെ​ങ്ക​ലം 2014 

സൈ​ന നെ​ഹ്‌​വാ​ള്‍: വെ​ള്ളി (2015) | വെ​ങ്ക​ലം (2017) 

കി​ഡം​ബി ശ്രീ​കാ​ന്ത്: വെ​ള്ളി (2021)

പ്ര​കാ​ശ് പ​ദു​ക്കോ​ണ്‍: വെ​ങ്ക​ലം (1983)

ജ്വാ​ല ഗു​ട്ട & അ​ശ്വി​നി പൊ​ന്ന​പ്പ: വെ​ങ്ക​ലം (2011)

ബി. ​സാ​യ് പ്ര​ണീ​ത്: വെ​ങ്ക​ലം (2019)

ല​ക്ഷ്യ സെ​ന്‍: വെ​ങ്ക​ലം (2021)

സാ​ത്വി​ക്‌​സാ​യ്‌​രാ​ജ്-​ചി​രാ​ഗ് ഷെ​ട്ടി: വെ​ങ്ക​ലം (2022) | വെ​ങ്ക​ലം (2025) 

എ​ച്ച്.​എ​സ്. പ്ര​ണോ​യ്: വെ​ങ്ക​ലം (2023) 

ആ​കെ: 15 മെ​ഡ​ല്‍ (1 സ്വ​ര്‍​ണം, 4 വെ​ള്ളി, 10 വെ​ങ്ക​ലം) 

Latest News

Corehub Up