Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Babri Masjid

ബാ​ബ​റി മ​സ്‌​ജി​ദ് ഒ​രി​ക്ക​ലും പു​ന​ർ​നി​ർ​മി​ക്കി​ല്ല: യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ഖ്നൗ: ബാ​ബ​റി മ​സ്‌​ജി​ദ് ഒ​രി​ക്ക​ലും പു​ന​ർ​നി​ർ​മി​ക്കി​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. രാ​മ​ഭ​ക്ത​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​വ​ർ​ക്കും രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന് ത​ട​സം നി​ന്ന​വ​ർ​ക്കും ഇ​നി സ്ഥാ​ന​മി​ല്ലെ​ന്നും യു​പി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബാ​ബ​റി മ​സ്‌​ജി​ദ് പു​ന​ർ​നി​ർ​മി​ക്ക​പ്പെ​ടു​മെ​ന്ന് ക​രു​തു​ന്ന​വ​ർ കാ​ത്തി​രു​ന്ന് ന​ശി​ക്കു​മെ​ന്നും അ​ങ്ങ​നെ​യൊ​രു ദി​വ​സം ഒ​രി​ക്ക​ലും സം​ഭ​വി​ക്കി​ല്ലെ​ന്നും യോ​ഗി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബാ​രാ​ബ​ങ്കി​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​കാ​വ​സാ​നം വ​രെ ബാ​ബ​റി മ​സ്‌​ജി​ദ് പു​ന​ർ​നി​ർ​മി​ക്കി​ല്ലെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ങ്ങ​നെ​യൊ​രു ദി​വ​സം ഒ​രി​ക്ക​ലും വ​രി​ല്ലെ​ന്നും യോ​ഗി പ​രി​ഹാ​സ​മു​യ​ർ​ത്തി. രാം ​ല​ല്ല​യ്ക്കാ​യി ത​ങ്ങ​ൾ വ​രു​മെ​ന്നും അ​തേ സ്ഥാ​ന​ത്ത് ത​ന്നെ ക്ഷേ​ത്രം നി​ർ​മി​ക്കു​മെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന് ഓ​ർ​മി​പ്പി​ച്ച യോ​ഗി അ​തി​ൽ ഇ​നി എ​ന്തെ​ങ്കി​ലും സം​ശ​യ​മു​ണ്ടോ​യെ​ന്നും ചോ​ദി​ച്ചു.

നി​യ​മം പാ​ലി​ക്കു​ന്ന​വ​ർ​ക്ക് അ​തി​ന്‍റെ ഗു​ണ​മു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞ യു​പി മു​ഖ്യ​മ​ന്ത്രി നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ ന​ര​ക​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി. നി​യ​മം ലം​ഘി​ച്ച് സ്വ​ർ​ഗ​ത്തി​ൽ എ​ത്താ​മെ​ന്ന് ക​രു​തു​ന്ന​വ​രു​ടെ സ്വ‌​പ്നം ഒ​രി​ക്ക​ലും ന​ട​ക്കി​ല്ലെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up