Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baby Boss

11 പ​ന്തി​ല്‍ 50 ബേ​ബി ബോ​സ്

ദാം​ബു​ള്ള: ഇ​ന്ത്യ എ x ​ശ്രീ​ല​ങ്ക എ ​ത്രി​രാ​ഷ്‌​ട്ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് ഫൈ​ന​ലി​ല്‍ ച​രി​ത്ര നേ​ട്ടം കു​റി​ച്ച് കൗ​മാ​ര ബാ​റ്റിം​ഗ് വി​സ്മ​യം വൈ​ഭ​വ് സൂ​ര്യ​വം​ശി.

ലി​സ്റ്റ് എ ​ക്രി​ക്ക​റ്റി​ലെ അ​തി​വേ​ഗ അ​ര്‍​ധ​സെ​ഞ്ചു​റി എ​ന്ന റി​ക്കാ​ര്‍​ഡ് വൈ​ഭ​വ് സൂ​ര്യ​വം​ശി സ്വ​ന്ത​മാ​ക്കി. വെ​റും 11 പ​ന്തി​ല്‍ 50 ക​ട​ന്നു. അ​ഞ്ച് ഫോ​റും അ​ഞ്ച് സി​ക്‌​സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു 15കാ​ര​നാ​യ വൈ​ഭ​വി​ന്‍റെ 11 പ​ന്തി​ലെ 50.

റി​ക്കാ​ര്‍​ഡ് 50

4, 4, 4, 6, 6, 0, 6, 4, 4, 6, 6 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ റി​ക്കാ​ര്‍​ഡ് ബു​ക്കി​ലേ​ക്കു​ള്ള 11 പ​ന്തു​ക​ള്‍. 2005ല്‍ ​ശ്രീ​ല​ങ്ക​യു​ടെ കൗ​സ​ല്യ വീ​ര​ര​ത്‌​നെ 12 പ​ന്തി​ല്‍ നേ​ടി​യ അ​ര്‍​ധ​സെ​ഞ്ചു​റി​യു​ടെ റി​ക്കാ​ര്‍​ഡ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി. മ​ത്സ​ര​ത്തി​ല്‍ 29 പ​ന്തി​ല്‍ എ​ട്ട് സി​ക്‌​സും 10 ഫോ​റും അ​ട​ക്കം 94 റ​ണ്‍​സ് സൂ​ര്യ​വം​ശി സ്വ​ന്ത​മാ​ക്കി.

ക്യാ​പ്റ്റ​ന്‍ തി​ല​ക് വ​ര്‍​മ (90 പ​ന്തി​ല്‍ 67), ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് (51 പ​ന്തി​ല്‍ 40), അ​നു​കൂല്‍ റോ​യ് (15 പ​ന്തി​ല്‍ 39), പ്രി​യാ​ന്‍​ഷ് ആ​ര്യ (29 പ​ന്തി​ല്‍ 39) എ​ന്നി​വ​രും ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍​ബോ​ര്‍​ഡി​ലേ​ക്കു സം​ഭാ​വ​ന ന​ല്‍​കി. അ​തോ​ടെ ഇ​ന്ത്യ എ 50 ​ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 377 റ​ണ്‍​സ് എ​ടു​ത്തു.

Latest News

Corehub Up