Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BabyDeath

America

ഒന്നാം പിറന്നാളിന് രണ്ട് ദിവസം മാത്രം ബാക്കി; ബലൂൺ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

വി​സ്കോ​ൺ​സി​നി​ൽ: ഒ​ന്നാം പി​റ​ന്നാ​ളി​ന് വെ​റും ര​ണ്ട് ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ബ​ലൂ​ൺ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി കു​ഞ്ഞ് മ​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ൺ​സി​നി​ലാ​ണ് സം​ഭ​വം. ഡോ​ൺ എ​ന്ന കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

മൃ​ഗ​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള അ​ല​ങ്കാ​ര ബ​ലൂ​ൺ പൊ​ട്ടി അ​തി​ന്‍റെ ഭാ​ഗം കു​ഞ്ഞിന്‍റെ അ​ന്ന​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ ശ്വാ​സ​ത​ട​സമാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം.

കു​ഞ്ഞി​ൽ​നി​ന്ന് അ​ക​റ്റി​യാ​ണ് ബ​ലൂ​ൺ കെ​ട്ടി​യി​രു​ന്ന​തെ​ങ്കി​ലും അ​തി​ലൊ​ന്ന് അ​ഴി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ത് കൈ​യി​ലെ​ടു​ത്ത് ക​ടി​ക്കു​ന്ന​തി​നി​ടെ ബ​ലൂ​ണി​ന്‍റെ ഒ​രു ഭാ​ഗം കു​ഞ്ഞി​ന്‍റെ തൊ​ണ്ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ സിപിആ​ർ ന​ൽ​കു​ക​യും തൊ​ണ്ട​യി​ൽ​നി​ന്ന് ബ​ലൂ​ൺ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, വൈ​കാ​തെ കു​ഞ്ഞി​ന്‍റെ ശ​രീ​രം നീ​ല​നി​റ​മാ​വു​ക​യും ഹൃ​ദ​യ​മി​ടി​പ്പ് നി​ല​യ്ക്കു​ക​യും ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് അ​മ്മ അ​വി​റ്റ പ​റ​ഞ്ഞു.

Latest News

Corehub Up