Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BabySmile

Kouthukam

അ​ച്ഛ​ന്‍റെ ശ​ബ്ദം കേ​ട്ട് വ​യ​റ്റി​ൽ കി​ട​ന്ന് പു​ഞ്ചി​രി​ച്ച് കു​ഞ്ഞു​മാ​ലാ​ഖ

പ​തി​വ് ഗ​ർ​ഭ​കാ​ല പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ കാ​ന​ഡ​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത ഒ​രു അ​പൂ​ർ​വ്വ അ​നു​ഭ​വം സ​മ്മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് അ​വ​രു​ടെ കു​ഞ്ഞു​മാ​ലാ​ഖ.

പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്ക​വെ, അ​ച്ഛ​ന്‍റെ സ്നേ​ഹം നി​റ​ഞ്ഞ വാ​ക്കു​ക​ൾ​ക്ക് മ​റു​പ​ടി​യെ​ന്നോ​ണം അ​മ്മ​യു​ടെ വ​യ​റ്റി​ൽ കി​ട​ന്ന് കു​ഞ്ഞ് പു​ഞ്ചി​രി​ക്കു​ന്ന ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​നം ക​വ​രു​ന്ന​ത്.

ലീ ​ഒ​ലി​വേ​ര എ​ന്ന യു​വ​തി​യു​ടെ ആ​ൽ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗ് ന​ട​ക്കു​മ്പോ​ഴാ​ണ് ഈ ​കൗ​തു​ക​ക​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഭ​ർ​ത്താ​വ് ലീ​യു​ടെ വ​യ​റി​ലേ​ക്ക് അ​ല്പം ചാ​ഞ്ഞ്, സ്നേ​ഹ​ത്തോ​ടെ കു​ഞ്ഞി​ന് പ്ര​ഭാ​ത ആ​ശം​സ​ക​ൾ നേ​രു​ക​യും വി​ശ​ക്കു​ന്നു​ണ്ടോ എ​ന്ന് ചോ​ദി​ച്ച് വ​യ​റി​ൽ ഉ​മ്മ വ​യ്ക്കു​ക​യും ചെ​യ്തു.

അ​ദ്ദേ​ഹം സം​സാ​രി​ച്ച് മാ​റി​നി​ന്ന​തും സ്കാ​നിം​ഗ് മോ​ണി​റ്റ​റി​ൽ തെ​ളി​ഞ്ഞ കാ​ഴ്ച ക​ണ്ട് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം ഒ​രു​പോ​ലെ അ​ത്ഭു​ത​പ്പെ​ട്ടു. അ​ച്ഛ​ന്‍റെ ശ​ബ്ദം കേ​ട്ട​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ആ ​കു​ഞ്ഞ് മ​നോ​ഹ​ര​മാ​യി പു​ഞ്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​അ​പൂ​ർ​വ്വ നി​മി​ഷം ക​ണ്ട് സ്കാ​നിം​ഗ് റൂ​മി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളും മെ​ഡി​ക്ക​ൽ സ്റ്റാ​ഫും സ​ന്തോ​ഷം കൊ​ണ്ട് ആ​ർ​ത്തു​വി​ളി​ച്ചു. കു​ഞ്ഞി​നോ​ട് വീ​ണ്ടും സം​സാ​രി​ക്കാ​ൻ അ​വ​ർ അ​ച്ഛ​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ഒ​ലി​വേ​ര​യു​ടെ സ​ഹോ​ദ​രി ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് വൈ​റ​ലാ​യ​ത്. ഇ​ത്ര​യും വി​കാ​ര​ഭ​രി​ത​വും മ​നോ​ഹ​ര​വു​മാ​യ ഒ​രു ഗ​ർ​ഭ​കാ​ല കാ​ഴ്ച അ​ടു​ത്ത​കാ​ല​ത്തൊ​ന്നും ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട​വ​ർ കു​റി​ക്കു​ന്ന​ത്.

ആ ​കാ​ഴ്ച ക​ണ്ട നി​മി​ഷം സ​ന്തോ​ഷം കൊ​ണ്ട് ത​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു​പോ​യെ​ന്നും വാ​ക്കു​ക​ൾ കി​ട്ടാ​ത്ത​ത്ര വി​കാ​ര​ഭ​രി​ത​യാ​യി​രു​ന്നു താ​നെ​ന്നും ഒ​ലി​വേ​ര ഓ​ർ​ത്തെ​ടു​ക്കു​ന്നു.

ഗ​ർ​ഭ​പാ​ത്ര​ത്തി​ലി​രി​ക്കു​മ്പോ​ൾ കു​ഞ്ഞു​ങ്ങ​ൾ വി​വി​ധ മു​ഖ​ഭാ​വ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും, സ്കാ​നിം​ഗി​നി​ടെ ഇ​ത്ത​ര​മൊ​രു ഭാ​വം കൃ​ത്യ​മാ​യി ക്യാ​മ​റ​യി​ൽ പ​തി​യു​ന്ന​ത് വ​ള​രെ അ​പൂ​ർ​വ്വ​മാ​ണ്.

ഇ​ത് വെ​റു​മൊ​രു യാ​ദൃ​ശ്ചി​ക​ത​യാ​ണോ അ​തോ അ​ച്ഛ​ന്‍റെ ശ​ബ്ദം തി​രി​ച്ച​റി​ഞ്ഞു​ള്ള പ്ര​തി​ക​ര​ണ​മാ​ണോ എ​ന്ന് ഉ​റ​പ്പി​ല്ലെ​ങ്കി​ലും, ഈ ​നി​മി​ഷം ആ ​കു​ടും​ബ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഓ​ർ​മ്മ​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

Latest News

Corehub Up