തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംസ്ഥാന കമ്മിഷൻ 2022ൽ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകളിൻമേൽ സ്വീകരിച്ച നടപടിയും സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികളും സ്വീകരിക്കാതിരിക്കാനുള്ള കാരണങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇത് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും.
പൊതുമേഖലാ സ്ഥാപനങ്ങളിൽ 10 ശതമാനം ഒഴിവുകൾ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു നൽകാൻ തീരുമാനിച്ചിരുന്നു. ഇതു കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് വകുപ്പുതലങ്ങളിൽ നിരീക്ഷണം നടത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും.