Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Backwater Pollution

കാ​​​​യ​​​​ൽ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ വ്യാ​​​​പ്തി

“അ​​​​ടി​​​​ത്ത​​​​ട്ടു​​​​വ​​​​രെ തെ​​​​ളി​​​​ഞ്ഞു​​​​കാ​​​​ണു​​​​ന്ന ക​​​​ണ്ണാ​​​​ടി​​​​ച്ചി​​​​ല്ലു​​​​പോ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ന്ന​​​​ത്തെ കാ​​​​യ​​​​ൽ...​​” എ​​​​ണ്‍പ​​​​തു​​​​ക​​​​ളി​​​​ലെ പ്ര​​​​ഭാ​​​​ത​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​തു​​​​ന്പു​​​​വ​​​​ള്ള​​​​വു​​​​മാ​​​​യി കാ​​​​യ​​​​ലി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങി​​​​യി​​​​രു​​​​ന്ന കു​​​​മ​​​​ര​​​​കം സ്വ​​​​ദേ​​​​ശി ശ​​​​ശി​​​​ധ​​​​ര​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ളി​​​​ൽ ഇ​​​​ന്നും ആ ​​​​പ​​​​ഴ​​​​യ തെ​​​​ളി​​​​നീ​​​​രി​​​​ന്‍റെ ഓ​​​​ർ​​​​മ​​ക​​​​ളു​​​​ണ്ട്. ക​​​​ക്ക​​​​യും മീ​​​​നും സ​​​​മൃ​​​​ദ്ധ​​​​മാ​​​​യി​​​​രു​​​​ന്ന കാ​​​​യ​​​​ൽ മ​​​​ടി​​​​ത്ത​​​​ട്ടി​​​​ൽ ഉ​​​​ച്ച​​​​വ​​​​രെ അ​​​​ധ്വാ​​​​നി​​​​ച്ചാ​​​​ൽ ആ​​​​റം​​​​ഗ കു​​​​ടും​​​​ബ​​​​ത്തി​​​​ന് സു​​​​ഭി​​​​ക്ഷ​​​​മാ​​​​യി ജീ​​​​വി​​​​ക്കാ​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​ന്ന്, തെ​​​​ളി​​​​നീ​​​​രി​​​​നു​​​​ പ​​​​ക​​​​രം ചെ​​​​ളി​​​​യും ക​​​​രി​​​​യും നി​​​​റ​​​​ഞ്ഞ് ക​​​​റു​​​​ത്ത പാ​​​​ട മൂ​​​​ടി​​. വേ​​​​ന്പ​​​​നാ​​​​ട് കാ​​​​യ​​​​ലി​​​​ന്‍റെ ഇ​​​​ന്ന​​​​ത്തെ ദു​​​​ര​​​​വ​​​​സ്ഥ തീ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​ഞ്ഞു​​​​കൂ​​​​ടു​​​​ന്ന മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ളി​​​​ലോ വെ​​​​ള്ള​​​​ത്തി​​​​ൽ ഒ​​​​ഴു​​​​കി​​​​ന​​​​ട​​​​ക്കു​​​​ന്ന പ്ലാ​​​​സ്റ്റി​​​​ക്കി​​​​ലോ മാ​​​​ത്രം ഒ​​​​തു​​​​ങ്ങു​​​​ന്നി​​​​ല്ല. ക​​​​ണ്ണു​​​​ക​​​​ൾ​​​​ക്ക് കാ​​​​ണാ​​​​നാ​​​​കാ​​​​ത്ത നി​​​​ര​​​​വ​​​​ധി വി​​​​ഷാം​​​​ശ​​​​ങ്ങ​​​​ൾ കാ​​​​യ​​​​ൽ​​ജ​​​​ല​​​​ത്തി​​​​ലും അ​​​​ടി​​​​ത്ത​​​​ട്ടി​​​​ലെ എ​​​​ക്ക​​​​ലി​​​​ലും ജ​​​​ല​​​​ജീ​​​​വി​​​​ക​​​​ളി​​​​ലും അ​​​​ടി​​​​ഞ്ഞു​​​​കൂ​​​​ടു​​​​ക​​​​യാ​​​​ണ്. പു​​​​റ​​​​മേ​​​​യ്ക്കു ശാ​​​​ന്ത​​​​മെ​​​​ന്നു തോ​​​​ന്നി​​​​ക്കു​​​​ന്ന കാ​​​​യ​​​​ലി​​​​ന്‍റെ ഉ​​​​ള്ള​​​​റ​​​​ക​​​​ളി​​​​ൽ, ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ​​​​യെ ത​​​​കി​​​​ടം മ​​​​റി​​​​ക്കു​​​​ന്ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് സം​​​​ഭ​​​​വി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഹൗ​​​​സ് ബോ​​​​ട്ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മ​​​​ലി​​​​ന​​​​ജ​​​​ലം, പ്ലാ​​​​സ്റ്റി​​​​ക് മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ൾ, വ്യാ​​​​വ​​​​സാ​​​​യി​​​​ക അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ, കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ വേ​​​​ന്പ​​​​നാ​​​​ടി​​​​ന്‍റെ ജ​​​​ല​​​​ഗു​​​​ണ​​​​ത്തെ​​​​യും ജൈ​​​​വ​​​​ വൈ​​​​വി​​​​ധ്യ​​​​ത്തെ​​​​യും ഒ​​​​രു​​​​പോ​​​​ലെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ക്കു​​​​ന്നു. മ​​​​ത്സ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഈ ​​​​വി​​​​ഷാം​​​​ശ​​​​ങ്ങ​​​​ൾ മ​​​​നു​​​​ഷ്യ​​​​ന്‍റെ ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നെ​​​​ത്തു​​​​ന്നു. ഒ​​​​രു​​​​കാ​​​​ല​​​​ത്ത് മ​​​​ത്സ്യ​​​​സ​​​​ന്പ​​​​ത്തി​​​​ന്‍റെ​​​​യും ക​​​​ക്ക​​​​യു​​​​ടെ​​​​യും നി​​​​റ​​​​സാ​​​​ന്നി​​​​ധ്യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കാ​​​​യ​​​​ൽ ഇ​​​​ന്നു പ​​​​ല​​​​വി​​​​ധ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ ഭീ​​​​ഷ​​​​ണി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ്.

ജൈ​​​​വ​​​​മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ടു കാ​​​​യ​​​​ലി​​​​ലേ​​​​ക്ക്

വേ​​​​ന്പ​​​​നാ​​​​ടി​​​​ന്‍റെ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര ഭൂ​​​​പ​​​​ട​​​​ത്തി​​​​ൽ ഹൗ​​​​സ് ബോ​​​​ട്ടു​​​​ക​​​​ൾ​​​​ക്ക് വ​​​​ലി​​​​യ സ്ഥാ​​​​ന​​​​മു​​​​ണ്ട്. ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന ഈ ​​​​ജ​​​​ല​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പ്രാ​​​​ദേ​​​​ശി​​​​ക സ​​​​ന്പ​​ദ്‌​​വ്യ​​വ​​​​സ്ഥ​​​​യ്ക്ക് ഗ​​​​ണ്യ​​​​മാ​​​​യ സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കു​​​​ന്നു. എ​​​​ന്നാ​​​​ൽ, നി​​​​യ​​​​ന്ത്ര​​​​ണ​​​​മി​​​​ല്ലാ​​​​ത്ത ഹൗ​​​​സ് ബോ​​​​ട്ട് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളും അ​​​​വ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മാ​​​​ലി​​​​ന്യ​​​​ം തള്ളലും കാ​​​​യ​​​​ലി​​​​ന്‍റെ ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​യ്ക്ക് വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​യി. കാ​​​​യ​​​​ലി​​​​ൽ അ​​​​റു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം ഹൗ​​​​സ് ബോ​​​​ട്ടു​​​​ക​​​​ൾ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്ന ക​​​​ണ​​​​ക്കു​​​​ക​​​​ൾ ഈ ​​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ വ്യാ​​​​പ്തി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ഹൗസ്ബോട്ടുകളിൽ പ​​​​ല​​​​തി​​​​നും കൃ​​​​ത്യ​​​​മാ​​​​യ ശു​​​​ചീ​​​​ക​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ല്ല. ഹൗ​​​​സ് ബോ​​​​ട്ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ന്ത​​​​ള്ളു​​​​ന്ന മ​​​​ലി​​​​ന​​​​ജ​​​​ലം, ജൈ​​​​വ മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ൾ, അ​​​​ടു​​​​ക്ക​​​​ള​​​​ മാ​​​​ലി​​​​ന്യം എ​​​​ന്നി​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന ഭീ​​​​ഷ​​​​ണി. ആ​​​​വ​​​​ശ്യ​​​​മാ​​​​യ സീ​​​​വേ​​​​ജ് ട്രീ​​​​റ്റ്മെ​​​​ന്‍റ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ല്ലാ​​​​ത്ത ബോ​​​​ട്ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ശു​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​ത്ത മ​​​​ലി​​​​ന​​​​ജ​​​​ലം കാ​​​​യ​​​​ലി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​ക്കി​​​​വി​​​​ട്ടാ​​​​ൽ അ​​​​ത് രോ​​​​ഗാ​​​​ണു​​​​ക്ക​​​​ളു​​​​ടെ വ്യാ​​​​പ​​​​ന​​​​ത്തി​​​​നും ജ​​​​ല​​​​ത്തി​​​​ലെ ഓ​​​​ക്സി​​​​ജ​​​​ന്‍റെ അ​​​​ള​​​​വ് കു​​​​റ​​​​യു​​​​ന്ന​​​​തി​​​​നും കാ​​​​ര​​​​ണ​​​​മാ​​​​കും. വേ​​​​ന്പ​​​​നാ​​​​ട്ടു കാ​​​​യ​​​​ലി​​​​ലെ ഹൗ​​​​സ് ബോ​​​​ട്ടു​​​​ക​​​​ളി​​​​ലെ മാ​​​​ലി​​​​ന്യം ശേ​​​​ഖ​​​​രി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​തു ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നി​​​​ല്ല.

മ​​​​നു​​​​ഷ്യ​​​​വി​​​​സ​​​​ർ​​​​ജ്യ​​​​വും ശു​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​ത്ത മ​​​​ലി​​​​ന​​​​ജ​​​​ല​​​​വും ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ല​​​​രു​​​​ന്പോ​​​​ൾ കോ​​​​ളി​​​​ഫോം, ഇ-​​​​കോ​​​​ളി തു​​​​ട​​​​ങ്ങി​​​​യ ബാ​​​​ക്ടീ​​​​രി​​​​യ​​​​ക​​​​ളു​​​​ടെ അ​​​​ള​​​​വ് ഉ​​​​യ​​​​രും. കാ​​​​യ​​​​ലി​​​​ന്‍റെ ചി​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ളി​​​​ഫോം ബാ​​​​ക്ടീ​​​​രി​​​​യ​​​​ക​​​​ളു​​​​ടെ ഉ​​​​യ​​​​ർ​​​​ന്ന സാ​​​​ന്നി​​​​ധ്യം വി​​​​വി​​​​ധ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. ക​​​​വ​​​​ണാ​​​​റ്റി​​​​ൻ​​​​ക​​​​ര, ചീ​​​​പ്പു​​​​ങ്ക​​​​ൽ, നെ​​​​ടു​​​​മു​​​​ടി, വ​​​​ട​​​​ക്കേ​​​​ക്കാ​​​​യ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ജ​​​​ല​​​​സാ​​​​ന്പി​​​​ളു​​​​ക​​​​ളി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന കോ​​​​ളി​​​​ഫോം സാ​​​​ന്ദ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി വി​​​​വി​​​​ധ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു. 2023ൽ ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഫി​​​​ഷ​​​​റീ​​​​സ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യു​​​​ടെ പ​​​​ഠ​​​​നം വേ​​​​ന്പ​​​​നാ​​​​ട് കാ​​​​യ​​​​ലി​​​​ലെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ മ​​​​ല​​​​വി​​​​സ​​​​ർ​​​​ജ്യ സൂ​​​​ച​​​​ക ബാ​​​​ക്ടീ​​​​രി​​​​യ​​​​ക​​​​ളു​​​​ടെ​​​​യും ഇ-​​​​കോ​​​​ളി​​​​യു​​​​ടെ​​​​യും സാ​​​​ന്നി​​​​ധ്യം ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് പ​​​​ഠനത്തി​​​​ൽ താ​​​​ര​​​​ത​​​​മ്യേ​​​​ന ഉ​​​​യ​​​​ർ​​​​ന്ന സാ​​​​ന്നി​​​​ധ്യം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഇ-​​​​കോ​​​​ളി ഉ​​​​ൾ​​​​പ്പടെ​​​​യു​​​​ള്ള രോ​​​​ഗാ​​​​ണു​​​​ക്ക​​​​ൾ മ​​​​നു​​​​ഷ്യ​​​​രി​​​​ൽ വ​​​​യ​​​​റി​​​​ള​​​​ക്കം, അ​​​​ണു​​​​ബാ​​​​ധ തു​​​​ട​​​​ങ്ങി​​​​യ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കാം.

പ്ലാ​​​​സ്റ്റി​​​​ക്, ഇ​​​​ന്ധ​​​​ന​​​​ചോ​​​​ർ​​​​ച്ച, എ​​​​ണ്ണ​​​​പ്പാ​​​​ട

കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തോ​​​​ടൊ​​​​പ്പം ന​​​​ദി​​​​ക​​​​ളി​​​​ലൂ​​​​ടെ ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി കാ​​​​യ​​​​ലി​​​​ൽ അ​​​​ടി​​​​യു​​​​ന്ന മാ​ലി​ന്യ​ങ്ങ​ൾ​ക്കൊ​പ്പം വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന പ്ലാ​​​​സ്റ്റി​​​​ക് കു​​​​പ്പി​​​​ക​​​​ൾ, ഭ​​​​ക്ഷ​​​​ണ​​​​പ്പൊ​​​​തി​​​​ക​​​​ൾ, പാ​​​​ക്ക​​​​റ്റു​​​​ക​​​​ൾ, ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന പ്ലാ​​​​സ്റ്റി​​​​ക് വ​​​​സ്തു​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​യും ഭീ​​​​ഷ​​​​ണി സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു. പാ​​​​തി​​​​രാ​​​​മ​​​​ണ​​​​ൽ ഉ​​​​ൾ​​​​പ്പടെ​​​​യു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്ന ശു​​​​ചീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ വ​​​​ലി​​​​യ അ​​​​ള​​​​വി​​​​ൽ പ്ലാ​​​​സ്റ്റി​​​​ക് മാ​​​​ലി​​​​ന്യം നീ​​​​ക്കം ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​ന്ന​​​​ത് പ്ര​​​​ശ്ന​​​​ത്തി​​​​ന്‍റെ വ്യാ​​​​പ്തി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. പ്ലാ​​​​സ്റ്റി​​​​ക് മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ൾ കാ​​​​ല​​​​ക്ര​​​​മേ​​​​ണ ചെ​​​​റു​​​​ക​​​​ണി​​​​ക​​​​ക​​​​ളാ​​​​യി വി​​​​ഘ​​​​ടി​​​​ച്ച് മൈ​​​​ക്രോ​​​​പ്ലാ​​​​സ്റ്റി​​​​ക്കു​​​​ക​​​​ളാ​​​​യി മാ​​​​റും. ഇ​​​​വ മ​​​​ത്സ്യ​​​​ങ്ങ​​​​ളും മ​​​​റ്റ് ജ​​​​ല​​​​ജീ​​​​വി​​​​ക​​​​ളും ഭ​​​​ക്ഷ​​​​ണ​​​​മാ​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. കാ​​​​യ​​​​ലി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ലും എ​​​​ക്ക​​​​ലി​​​​ലും അ​​​​ടി​​​​ഞ്ഞു​​​​കൂ​​​​ടു​​​​ന്ന ഇ​​​​ത്ത​​​​രം ക​​​​ണി​​​​ക​​​​ക​​​​ൾ ദീ​​​​ർ​​​​ഘ​​​​കാ​​​​ല പാ​​​​രി​​​​സ്ഥി​​​​തി​​​​ക പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കും.

ഹൗ​​​​സ് ബോ​​​​ട്ടു​​​​ക​​​​ളു​​​​ടെ​​​​യും മോ​​​​ട്ടോ​​​​ർ ബോ​​​​ട്ടു​​​​ക​​​​ളു​​​​ടെ​​​​യും എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഡീ​​​​സ​​​​ൽ, ലൂ​​​​ബ്രി​​​​ക്ക​​​​ന്‍റ് ഓ​​​​യി​​​​ൽ, ഗ്രീ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ചോ​​​​ർ​​​​ച്ച​​​​യും ജ​​​​ല​​​​ത്തി​​​​ന്‍റെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​ത്തെ ബാ​​​​ധി​​​​ക്കു​​​​ന്നു. വെ​​​​ള്ള​​​​ത്തി​​​​ന്‍റെ ഉ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന എ​​​​ണ്ണ​​​​പ്പാ​​​​ട​​ ജ​​​​ല​​​​വും അ​​​​ന്ത​​​​രീ​​​​ക്ഷ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള വാ​​​​ത​​​​ക​​​​വി​​​​നി​​​​മ​​​​യ​​​​ത്തെ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്താം. ഇ​​​​തി​​​​ലെ ചി​​​​ല രാ​​​​സ​​​​ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ ജ​​​​ല​​​​ജീ​​​​വി​​​​ക​​​​ൾ​​​​ക്ക് വി​​​​ഷാം​​​​ശ​​​​മു​​​​ണ്ടാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. പോ​​​​ളി​​​​സൈ​​​​ക്ലി​​​​ക് അ​​​​രോ​​​​മാ​​​​റ്റി​​​​ക് ഹൈ​​​​ഡ്രോ​​​​കാ​​​​ർ​​​​ബ​​​​ണു​​​​ക​​​​ൾ പോ​​​​ലു​​​​ള്ള പെ​​​​ട്രോ​​​​ളി​​​​യം മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​വും ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്.

Latest News

Corehub Up