Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Backwater Journey

Ernakulam

തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ ക​ൺ​മു​ന്നി​ൽ സു​ര​ക്ഷാ​ക​വ​ച​മി​ല്ലാ​തെ കാ​യ​ൽ യാ​ത്ര

ഫോ​ർ​ട്ടു​കൊ​ച്ചി: അ​ഴി​മു​ഖ​ത്തെ ക​പ്പ​ൽ ചാ​ലി​ലൂ​ടെ സു​ര​ക്ഷാ ക​വ​ച​മി​ല്ലാ​തെ (ലൈ​ഫ് ജാ​ക്ക​റ്റ് ) വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ബോ​ട്ട് യാ​ത്ര . തീ​ര​ദേ​ശ പോ​ലീ​സി​നെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് ബോ​ട്ടു​യാ​ത്ര​യെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. അ​ടി​യൊ​ഴു​ക്കു ശ​ക്ത​മാ​യ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട യാ​ത്ര ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വി​നോ​ദ സ​ഞ്ചാ​ര സീ​സ​ൺ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കൊ​ച്ചി​യി​ലെ ക​പ്പ​ൽ​ചാ​ലി​ലു​ടെ അ​പ​ക​ട യാ​ത്ര ന​ട​ക്കു​ന്ന​ത്. യു​വാ​ക്ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള സം​ഘ​ങ്ങ​ളാ​ണ് ഇ​ൻ​ബോ​ർ​ഡ് യ​ന്ത്ര​ങ്ങ​ളു​ള്ള ചെ​റു​തും വ​ലു​തു​മാ​യ ടൂ​റി​സ്റ്റ് ബോ​ട്ടു​ക​ളി​ൽ സ​വാ​രി ന​ട​ത്തു​ന്ന​ത്. ച​ര​ക്കു ക​പ്പ​ലു​ക​ൾ , മെ​ട്രോ യാ​ത്രാ ബോ​ട്ടു​ക​ൾ, മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ൾ എ​ന്നി​വ സ​ഞ്ച​രി​ക്കു​ന്ന അ​ഴി​മു​ഖം, കൊ​ച്ചി കാ​യ​ൽ, വേ​മ്പ​നാ​ട്ടു കാ​യ​ലു​ക​ളി​ലാ​ണ് സു​ര​ക്ഷാ ക​വ​ച​മി​ല്ലാ​തെ ബോ​ട്ടു​യാ​ത്ര ന​ട​ക്കു​ന്ന​ത് . കൊ​ച്ചി കോ​സ്റ്റ​ൽ പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ലൂ​ടെ​യാ​ണ് ഇ​ത്ത​രം അ​പ​ക​ട യാ​ത്ര​ക​ളെ​ന്നാ​ണ് ജ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

എ​റ​ണാ​കു​ളം ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് കൊ​ച്ചി കാ​യ​ലി​ലും സൂ​ര്യാ​സ്ത​മ​യ ദൃ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​ഴി​മു​ഖം വ​ഴി പു​റം ക​ട​ലി​ലേ​യ്ക്കും വി​നോ​ദ സ​ഞ്ചാ​ര ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​റു​ണ്ട് . പ്ര ​തി​ഷേ​ധ​ങ്ങ​ളു​യ​രു​മ്പോ​ൾ മാ​ത്ര​മേ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്താ​റു​ള്ളൂ എ​ന്നാ​ണ് ജ​ന​കീ​യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.
200 ഓ​ളം ബോ​ട്ടു​ക​ളാ​ണ്  കൊ​ച്ചി കാ​യ​ലി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി സ​വാ​രി ന​ട​ത്തു​ന്ന​ത്. ഭൂ​രി​ഭാ​ഗം ബോ​ട്ടു​ക​ളി​ലും യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​റു​ണ്ടെ​ന്നാ​ണ് ബോ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

 

Latest News

Corehub Up