Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bad Behavior In Parliament

പാ​ർ​ല​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ലെ മോ​ശം പെ​രു​മാ​റ്റം: രാ​ഹു​ൽ ഗാ​ന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ പ​രി​സ​ര​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി  മോ​ശം പെ​രു​മാ​റ്റം നടത്തിയെന്നാരോപിച്ച് വ്യാ​പ​ക പ്ര​തി​ഷേ​ധം. രാ​ഹു​ൽ ഗാ​ന്ധി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും പൗ​ര പ്ര​മു​ഖ​ന്മാ​രും ഉ​ൾ​പ്പെ​ടെ 200-ല​ധി​കം പേ​ർ ഒ​പ്പി​ട്ട ക​ത്ത് പു​റ​ത്തി​റ​ക്കി.

പാ​ർ​ല​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​നു​ള്ളി​ൽ രാ​ഹു​ൽ ഗാ​ന്ധി പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ൾ ലം​ഘി​ച്ചു​വെ​ന്നും ഇ​തു ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ്രീ​കോ​വി​ലാ​യ പാ​ർ​ല​മെ​ന്‍റി​നെ അ​വ​ഹേ​ളി​ക്കു​ന്ന​തിനു തു​ല്യ​മാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു. പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ൽ രാ​ഷ്‌ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തും അ​വി​ടു​ത്തെ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യ​ത്.

വി​ര​മി​ച്ച ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, മു​ൻ സൈ​നി​ക മേ​ധാ​വി​ക​ൾ, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​രാ​ണ് നി​വേ​ദ​ന​ത്തി​ൽ ഒ​പ്പി​ട്ട​ത്. ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ഉ​ന്ന​ത​മാ​യ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യ്ക്കു രാ​ജ്യ​ത്തോ​ടു മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പെ​രു​മാ​റ്റം യു​വ​ത​ല​മു​റ​യ്ക്കും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​ന്നു​വെ​ന്നും ക​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Latest News

Corehub Up