Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Badminton Match

മു​ൻ ലോ​ക ചാ​മ്പ്യ​നെ കീ​ഴ​ട​ക്കി; ക​പ്പി​നോ​ട​ടു​ത്ത് ല​ക്ഷ്യ

വി​ക്ടോ​റി​യ: ഹോ​ങ്കോം​ഗ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ൽ കി​രീ​ട​ത്തോ​ടു​ത്ത് ഇ​ന്ത്യ​ൻ താ​രം ല​ക്ഷ്യ സെ​ൻ. ഇ​ന്ന് ന​ട​ന്ന് ക്വാ​ർ​ട്ട​റി​ൽ വി​ജ​യി​ച്ച് ല​ക്ഷ്യ സെ​മി​യി​ലേ​യ്ക്ക് മു​ന്നേ​റി.

ക്വാ​ർ​ട്ട​റി​ൽ മു​ൻ ലോ​ക ചാ​മ്പ്യ​ൻ ലോ​ഹ് കീ​ൻ യൂ​യെ​യാ​ണ് ല​ക്ഷ്യ തോ​ൽ​പ്പി​ച്ച​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ല​ക്ഷ്യ​യു​ടെ വി​ജ​യം. സ്കോ​ർ: 21-17, 10-21, 21-13.

ആ​ദ്യ ഗെ​യിം സ്വ​ന്ത​മാ​ക്കി​യ ല​ക്ഷ്യ​യ്ക്ക് ര​ണ്ടാം ഗെ​യിം ന​ഷ്ട​പ്പെ​ട്ടു. എ​ന്നാ​ൽ മൂ​ന്നാം ഗെ​യിം വി​ജ​യി​ച്ച് മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

ഡെ​ൻ​മാ​ർ​ക്ക് താ​രം ആ​ൻ​ഡേ​ഴ്സ് അ​ന്‍റോ​ൺ​സെ​നും ചൈ​ന​യു​ടെ സു ​സു​വാ​ൻ ചെ​നും ത​മ്മി​ലു​ള്ള ക്വാ​ർ​ട്ട​റി​ലെ വി​ജ​യി ആ​ണ് ല​ക്ഷ്യ സെ​മി​യി​ൽ നേ​രി​ടു​ക.

ഹൈ​ലോ ഓ​പ്പ​ണും ജ​പ്പാ​ൻ മാ​സ്റ്റേ​ഴ്സും സ്വ​ന്ത​മാ​ക്കി​യ ല​ക്ഷ്യ സെ​ൻ മി​ക​ച്ച ഫോ​മി​ലാ​ണ്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം കി​രീ​ട​മാ​ണ് താ​രം ല​ക്ഷ്യ​മി​ടു​ന്ന​ത്.

 

Latest News

Corehub Up