ലക്ഷ്യ സെൻ മത്സരത്തിനിടെ
വിക്ടോറിയ: ഹോങ്കോംഗ് ഓപ്പൺ ബാഡ്മിന്റണിൽ കിരീടത്തോടുത്ത് ഇന്ത്യൻ താരം ലക്ഷ്യ സെൻ. ഇന്ന് നടന്ന് ക്വാർട്ടറിൽ വിജയിച്ച് ലക്ഷ്യ സെമിയിലേയ്ക്ക് മുന്നേറി.
ക്വാർട്ടറിൽ മുൻ ലോക ചാമ്പ്യൻ ലോഹ് കീൻ യൂയെയാണ് ലക്ഷ്യ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. സ്കോർ: 21-17, 10-21, 21-13.
ആദ്യ ഗെയിം സ്വന്തമാക്കിയ ലക്ഷ്യയ്ക്ക് രണ്ടാം ഗെയിം നഷ്ടപ്പെട്ടു. എന്നാൽ മൂന്നാം ഗെയിം വിജയിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു.
ഡെൻമാർക്ക് താരം ആൻഡേഴ്സ് അന്റോൺസെനും ചൈനയുടെ സു സുവാൻ ചെനും തമ്മിലുള്ള ക്വാർട്ടറിലെ വിജയി ആണ് ലക്ഷ്യ സെമിയിൽ നേരിടുക.
ഹൈലോ ഓപ്പണും ജപ്പാൻ മാസ്റ്റേഴ്സും സ്വന്തമാക്കിയ ലക്ഷ്യ സെൻ മികച്ച ഫോമിലാണ്. തുടർച്ചയായ മൂന്നാം കിരീടമാണ് താരം ലക്ഷ്യമിടുന്നത്.
Tags : Badminton match Lakshya sen wins quarter-final enters semi-final Hong Kong Open Badminton hong kong open