Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bahrain Organized

Middle East and Gulf

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്‌​റിൻ വി​ചാ​ര​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ തി​രി​കെ​പ്പി​ടി​ക്കാ​നും പു​രോ​ഗ​മ​നാ​ത്മ​ക​മാ​യ ഒ​രു ഭാ​വി​യെ നി​ർ​മ്മി​ച്ചെ​ടു​ക്കാ​നും ജ​ന​ങ്ങ​ളും യു​വ​ജ​ന​ത​യും ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഭ​ര​ണ​കൂ​ട ന​ട​പ​ടി​ക​ൾ കൊ​ണ്ടോ ത​ട​സങ്ങ​ൾ കൊ​ണ്ടോ ത​ട​യി​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്‌​റിൻ സം​ഘ​ടി​പ്പി​ച്ച ജ​നാ​ധി​പ​ത്യ​ത്തി​ൽ സ​മ​ര​ത്തി​ന്‍റെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ചാ​ര​സ​ദ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ കാ​വ​ലാ​ളാ​യി നി​ല​കൊ​ള്ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​ത്തി​നും ജ​ന​കീ​യ പ്ര​തി​രോ​ധ​ങ്ങ​ൾ​ക്കും വ​ലി​യ പ​ങ്കാ​ണു​ള്ള​ത്. പൗ​രാ​വ​കാ​ശ​ങ്ങ​ൾ​ക്കും നീ​തി​ക്കും വേ​ണ്ടി​യു​ള്ള ഓ​രോ പോ​രാ​ട്ട​വും ജ​ന​ത​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ തെ​ളി​വാ​ണ്. കേ​വ​ലം ഭ​ര​ണ​കൂ​ട നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കോ അ​റ​സ്റ്റു​ക​ൾ​ക്കോ ജ​ന​ശ​ബ്ദ​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഒ​ന്നി​ച്ചു​നി​ൽ​ക്കു​ന്ന ജ​ന​ത​യു​ടെ അ​തി​ജീ​വ​ന ക​രു​ത്തി​ന് മു​ന്നി​ൽ ഏ​ത് ത​ട​സ​ങ്ങ​ളും വ​ഴി​മാ​റു​മെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ വി​ല​യി​രു​ത്തി.

ബ​ഹ്റി​നി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ ബി​ജു മ​ല​യി​ൽ, ഇ​ർ​ഷാ​ദ് കോ​ട്ട​യം, ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, അ​നു ബി ​കു​റു​പ്പ്, ഷെ​മി​ലി പി ​ജോ​ൺ, ഷി​ജി​ന ആ​ഷി​ഖ്, ഹാ​രി​സ് എ​ന്നി​വ​ർ പാ​ന​ലി​സ്റ്റു​ക​ളാ​യി പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

സ​മ​കാ​ലി​ക ലോ​ക​ത്ത് ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ന​ട​ന്ന വി​ചാ​ര സ​ദ​സി​ന് പ്ര​വാ​സി വെ​ൽ​ഫ​യ​ർ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ​ഹ​മീ​ദ് വെ​ന്നി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ സ്വാ​ഗ​ത​വും റി​ഫ സോ​ണ​ൽ പ്ര​സി​ഡ​ണ്ട് അ​ക്ബ​ർ ഷാ ​കൊ​ല്ലം ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up