കൊച്ചി: ബേക്കേഴ്സ് അസോസിയേഷന് കേരള (ബേക്ക്) സംഘടിപ്പിക്കുന്ന ആറാമത് ബേക്ക് എക്സ്പോ ഒന്പതുമുതൽ 11 വരെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കും. ഒന്‍പതിന് രാവിലെ 11ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എക്സ്പോ ഉദ്ഘാടനം ചെയ്യും.
ബേക്കറി മേഖലയില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനും സംരംഭങ്ങള്‍ ആരംഭിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഫുഡ്ടെക് ആന്‍ഡ് ബേക്ക് ഇന്നൊവേഷന് പിച്ചത്തണ്-ബേക്ക് നെക്സ്റ്റിന്റെ ഉദ്ഘാടനം പത്തിനു രാവിലെ 10.30ന് മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്കും. മന്ത്രി ബിന്ദു കൃഷ്ണ സമ്മാനദാനം നിര്‍വഹിക്കും.
ബേക്ക് സ്മാര്‍ട്ട് ടീമിന്റെ സമ്മേളനം 11ന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപനസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യും.
സെമിനാര്‍ സെഷനുകള്‍, ലൈവ് ഡെമോണ്‍സ്ട്രേഷനുകള്‍ തുടങ്ങിയവ എക്സിബിഷനിലുണ്ടാകും.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 700 ലേറെ കമ്പനികളുടെ സ്റ്റാളുകളാണ് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയുള്ള പ്രദര്‍ശനത്തിനുള്ളത്. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എ. നൗഷാദ്, എറണാകുളം ജില്ലാ പ്രസിഡന്റ് വി.പി. അബ്ദുൾ സലീം, ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്. ശിവദാസ്, ബേക്ക് എക്സ്പോ കോ-ഓർഡിനേറ്റര്‍ സരുണ്‍ എന്നിവര്‍ പങ്കെടുത്തു.