Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Balagopal

എ.​കെ. ആ​ന്‍റ​ണി​യു​ടെ പ്ര​സ്താ​വ​ന വ​സ്തു​ത​ക​ള​റി​യാ​തെ: ബാ​ല​ഗോ​പാ​ൽ

കൊ​​​ല്ലം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക സ്ഥി​​​തി​​​യെ​​​ക്കു​​​റി​​​ച്ച് മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി എ. ​​​കെ. ആ​​​ന്‍റ​​​ണി ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന പൂ​​​ർ​​​ണ​​​മാ​​​യും തെ​​​റ്റാ​​​ണെ​​​ന്നു മു​​​ൻ​​​ധ​​​ന​​​മ​​​ന്ത്രി കെ. ​​​എ​​​ൻ .ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

2001-ലെ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തേ​​​ക്കാ​​​ൾ മോ​​​ശ​​​മാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​വ​​​സ്ഥ എ​​​ന്ന ആ​​​ന്‍റ​​​ണി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ലു​​​ള്ള​​​താ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട്‌ വ്യ​​​ക്ത​​​മാ​​​ക്കി.

ജ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​നാ​​​വ​​​ശ്യ ഭീ​​​തി​​​യു​​​ണ്ടാ​​​ക്കാ​​​നേ ഇ​​​ത്ത​​​രം പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സ​​​ഹാ​​​യി​​​ക്കു​​​ക​​​യു​​​ള്ളൂ. കേ​​​ര​​​ള​​​ത്തി​​​ലെ മു​​​തി​​​ർ​​​ന്ന രാ​​​ഷ്ട്രീ​​​യ നേ​​​താ​​​ക്ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ നേ​​​രി​​​ൽ ക​​​ണ്ട് കാ​​​ര്യ​​​ങ്ങ​​​ൾ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടെ​​​ന്നും ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

കോ​​​ൺ​​​ഗ്ര​​​സ്‌ ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ൽ നി​​​ന്നും ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​നാ​​​ണ് കേ​​​ര​​​ള​​​ത്തി​​​നെ​​​തി​​​രെ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്.

ബി​​​ജെ​​​പി ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ന്ന കേ​​​ന്ദ്ര ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ ഇ​​​നി​​​യും ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ബാ​​​ല​​​ഗോ​​​പാ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. സം​​​സ്ഥാ​​​ന താ​​​ല്പ​​​ര്യ​​​ത്തി​​​നൊ​​​പ്പ​​​മാ​​​യി​​​രി​​​ക്കും എ​​​ൽ​​​ഡി​​​എ​​​ഫ് നി​​​ൽ​​​ക്കു​​​ക. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഞ​​​ങ്ങ​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ൽ പോ​​​യി സ​​​മ​​​രം ചെ​​​യ്ത​​​പ്പോ​​​ൾ അ​​​ന്ന​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ൽ നി​​​ന്നും പി​​​ന്തു​​​ണ ല​​​ഭി​​​ച്ചി​​​ല്ല.

എ​​​ന്നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ താ​​​ല്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി എ​​​ല്ലാ​​​വ​​​രും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നും വ​​​സ്തു​​​ത​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ കേ​​​ര​​​ളം ത​​​ക​​​ർ​​​ന്നു എ​​​ന്ന് പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നും കെ. ​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

Latest News

Corehub Up