Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Balamurugan

50 പ​വ​ൻ ക​വ​ർ​ന്ന് തമിഴ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ, വീട്ടിൽകയറി പൊക്കി കേരളപൊലിസ്

പാ​​​ല​​​ക്കാ​​​ട്: ട്രെ​​​യി​​​ൻ യാ​​​ത്ര​​​ക്കാ​​​രി​​​യു​​​ടെ 50 പ​​​വ​​​ൻ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണം മോ​​​ഷ്ടി​​​ച്ച സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ​​​ർ പി​​​ടി​​​യി​​​ൽ. ത​​​മി​​​ഴ്നാ​​​ട് ദി​​​ണ്ടി​​​ഗ​​​ൽ സ്വ​​​ദേ​​​ശി ബാ​​​ല​​​മു​​​രു​​​ക​​​നെ(38)​​​യാ​​​ണ് കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ലെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ൽ​​​നി​​​ന്നു കേ​​​ര​​​ള പൊ​​​ലി​​​സും ആ​​​ർ​​​പി​​​എ​​​ഫും പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഇ​​​ക്ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​ന് ചെ​​​ന്നൈ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​യി​​​ലി​​​ലെ എ​​​സ്-4 കോ​​​ച്ചി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന ചെ​​​ങ്ങ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി കു​​​മാ​​​രി (66) എ​​​ന്ന യാ​​​ത്ര​​​ക്കാ​​​രി ബാ​​​ഗി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന 50 പ​​​വ​​​ൻ സ്വ​​​ർ​​​ണ​​​മാ​​​ണു പ്ര​​​തി ക​​​വ​​​ർ​​​ന്ന​​​ത്. കൊ​​​ച്ചു​​​മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​നാ​​​യി സ്വ​​​രു​​​ക്കൂ​​​ട്ടി​​​യ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണു ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്.

വീ​​​ട് അ​​​ട​​​ച്ചി​​​ട്ട് ചെ​​​ന്നൈ​​​യി​​​ലെ മ​​​ക​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്കു പോ​​​യ​​​പ്പോ​​​ൾ സ്വ​​​ർ​​​ണം ബാ​​​ഗി​​​ൽ ക​​​രു​​​തു​​​ക​​​യാ​​​യി​​​രു​​​ന്നു.

സി​​​നി​​​മ​​​ക​​​ളി​​​ലും ഷോ​​​ർ​​​ട്ട് ഫി​​​ലി​​​മു​​​ക​​​ളി​​​ലും അ​​​ഭി​​​ന​​​യി​​​ച്ച പ്ര​​​തി​​​ക്ക് സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ​​​യി​​​ൽ നി​​​ര​​​വ​​​ധി ഫോ​​​ളോ​​​വേ​​​ഴ്സു​​​ണ്ട്. ക​​​വ​​​ർ​​​ന്ന സ്വ​​​ർ​​​ണ​​​ത്തി​​​ൽ 36.42 പ​​​വ​​​ൻ ക​​​ണ്ടെ​​​ടു​​​ത്തു. ബാ​​​ക്കി പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി​​​യ​​​ശേ​​​ഷം ക​​​ണ്ടെ​​​ടു​​​ക്കും.

യാ​​​ത്രാ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ട്രാ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ചെ​​​ന്നൈ​​​യി​​​ൽ​​​നി​​​ന്നു സേ​​​ല​​​ത്തേ​​​ക്കും അ​​​വി​​​ടെ​​​നി​​​ന്ന് മ​​​റ്റൊ​​​രു ട്രെ​​​യി​​​നി​​​ലും മാ​​​റി​​​മാ​​​റി ക​​​യ​​​റി​​​യാ​​​ണ് ഇ​​​യാ​​​ൾ പാ​​​ല​​​ക്കാ​​​ട് എ​​​ത്തി​​​യ​​​ത്. മോ​​​ഷ​​​ണ​​​ശേ​​​ഷം പാ​​​ല​​​ക്കാ​​​ട് സ്റ്റേ​​​ഷ​​​നി​​​ൽ ഇ​​​റ​​​ങ്ങി ഓ​​​ട്ടോ​​​യി​​​ൽ കെഎ​​​സ്ആ​​​ർ​​​ടി​​​സി സ്റ്റാ​​​ൻ​​​ഡി​​​ലെ​​​ത്തി.

പൊ​​​ലി​​​സി​​​നെ വ​​​ഴി​​​തെ​​​റ്റി​​​ക്കാ​​​ൻ അ​​​ഞ്ച് വ്യ​​​ത്യ​​​സ്ത ബ​​​സു​​​ക​​​ളി​​​ൽ മാ​​​റി​​​മാ​​​റി യാ​​​ത്ര ചെ​​​യ്തു. സി​​​സി​​​ടി​​​വി​​​ക​​​ളി​​​ൽ മു​​​ഖം പ​​​തി​​​യാ​​​തി​​​രി​​​ക്കാ​​​ൻ മാ​​​സ്ക് ധ​​​രി​​​ച്ചു. വ​​​സ്ത്ര​​​ങ്ങ​​​ൾ മാ​​​റി​​​ധ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ മോ​​​ഷ​​​ണം ന​​​ട​​​ന്ന സ​​​മ​​​യ​​​ത്ത് മാ​​​സ്ക് ധ​​​രി​​​ച്ചു സം​​​ശ​​​യാ​​​സ്പ​​​ദ​​​രീ​​​തി​​​യി​​​ൽ ക​​​ണ്ട വ്യ​​​ക്തി​​​ക​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് വ​​​ഴി​​​ത്തി​​​രി​​​വാ​​​യ​​​ത്. പ​​​ത്തു​​​പേ​​​രു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി. തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ള പൊ​​​ലി​​​സ്, ആ​​​ർ​​​പി​​​എ​​​ഫ്, സൈ​​​ബ​​​ർ വി​​​ദ​​​ഗ്ധ​​​രു​​​ൾ​​​പ്പടെ​​​യു​​​ള്ള പ്ര​​​ത്യേ​​​ക​​​സം​​​ഘം ന​​​ട​​​ത്തി​​​യ ശാ​​​സ്ത്രീ​​​യ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് പ്ര​​​തി​​​യെ കു​​​ടു​​​ക്കി​​​യ​​​ത്.

Latest News

Corehub Up