Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Balaramapuram

Thiruvananthapuram

ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ ച​ന്ത​യി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ടം ഒ​ഴി​പ്പി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര: ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ച​ന്ത​യി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​വും ന​ട​പ്പാ​ത കൈ​യേ​റ്റ​വും ഒ​ഴി​പ്പി​ച്ചു. പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ള്‍. ഇ​ന്നു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ചേ​രും. ച​ന്ത​യി​ല്‍ കെ​ട്ടി​യി​രു​ന്ന ഷെ​ഡു​ക​ളും പൊ​ളി​ച്ചുമാ​റ്റി. ഓ​ണം അ​ടു​ത്തെ​ത്തി​യ​തോടെ ബാ​ല​രാ​മ​പു​ര​ത്ത് തി​ര​ക്കു വ​ര്‍​ധി​ച്ച​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണു ന​ട​പ്പാ​ത കൈയേറ്റ​ത്തി​നെ​തിരേ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Kerala

വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബാ​ല​രാ​മ​പു​രം കോ​ട്ടു​കാ​ൽ സ്വ​ദേ​ശി ശോ​ഭ​ന​യു​ടെ (62) മൃ​ത​ദേ​ഹ​മാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.

എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശോ​ഭ​ന​യു​ടെ ഭ​ർ​ത്താ​വ് സു​ധാ​ക​ര​ൻ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്. ര​ണ്ട് മ​ക്ക​ളു​ണ്ട്. സം​ഭ​വ സ​മ​യ​ത്ത് ഇ​വ​രാ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

പാ​ർ​ക്കിം​ഗി​നെച്ചൊ​ല്ലി ത​ർ​ക്കം; ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ല​ടി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് പാ​ർ‌​ക്കിം​ഗി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ പ​ല്ല് അ​ടി​ച്ചു​തെ​റി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ. കാ​വി​ൻ​പു​റം ച​ര​ലു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​രു​ൺ രാ​ജ് ആ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

അ​ന്തി​യൂ​ർ സ്വ​ദേ​ശി മോ​ഹ​ന​ൻ നാ​യ​ർ​ക്ക് ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ൽ ഉ​ണ്ടാ​യ ത​ർ​ക്കം മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. പ​ന​യ​റ​ക്കു​ന്ന് ഓ​ട്ടോ സ്റ്റാ​ന്‍റി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​രു​വ​രും ത​മ്മി​ൽ നേ​ര​ത്തെ പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Latest News

Corehub Up