പഞ്ചായത്ത് ജനപ്രതിനിധികളുടെ മുന്പില് വ്യാപാരികള്‍ പ്രതിഷേധിക്കുന്നു.
നെയ്യാറ്റിന്‍കര: ബാലരാമപുരം പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ചന്തയിലെ അനധികൃത കച്ചവടവും നടപ്പാത കൈയേറ്റവും ഒഴിപ്പിച്ചു. പ്രതിഷേധവുമായി വ്യാപാരികള്‍. ഇന്നു പഞ്ചായത്ത് കമ്മിറ്റി യോഗം ചേരും. ചന്തയില്‍ കെട്ടിയിരുന്ന ഷെഡുകളും പൊളിച്ചുമാറ്റി. ഓണം അടുത്തെത്തിയതോടെ ബാലരാമപുരത്ത് തിരക്കു വര്‍ധിച്ചത് കണക്കിലെടുത്താണു നടപ്പാത കൈയേറ്റത്തിനെതിരേ നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.