Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Balraj

തലനാരിഴയിൽ ജീവൻ ബാക്കി

ക​​​ല്‍​പ്പ​​​റ്റ: ഹൃ​ദ​യം നി​ല​യ്ക്കു​ന്ന ന​ടു​ക്കത്തോ​ടെ​യാ​ണ് ഇ​ന്ന​ലെ ആ ദൃ​ശ‍്യം നാം ​ക​ണ്ട​ത്. ആ ​ടാ​ങ്ക​ർ ​ലോ​റി ത​ല​നാ​രി​ഴ​കൂ​ടി നീ​ങ്ങി​യി​രു​ന്നെ​ങ്കി​ൽ.... ബ​​​ല്‍​രാ​​​ജും ​​കൂ​​​ട​​​മ്മാ​​​ളും... അ​ദ്ഭു​ത​ക​ര​മാ​യി​രു​ന്നു ആ ​ര​ക്ഷ​പ്പെ​ട​ൽ...

മീ​​​നാ​​​ക്ഷി എ​​​സ്റ്റേ​​​റ്റി​​​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ബ​​​ല്‍​രാ​​​ജും ഭാ​ര‍്യ കൂ​​​ട​​​മ്മാ​ളും. മേ​​​പ്പാ​​​ടി​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​ന് മീ​​​നാക്ഷി പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം ബ​​​സ് കാ​​​ത്തു​​​നി​​​ല്‍​ക്കു​​​ന്പോഴായിരു​​​ന്നു ക​​​ണ്‍​മു​​​ന്നി​​​ല്‍ മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍.

കു​​​ന്നി​​​ടി​​​ഞ്ഞ് മ​​​ണ്ണും വെ​​​ള്ള​​​വും ഹുങ്കാരശ​​​ബ്ദ​​​ത്തോ​​​ടെ ഇ​​​ര​​​മ്പി​​​വ​​​രു​​​ന്ന​​​തു​​​ ക​​​ണ്ട് ഇ​വ​ർ ജീ​വ​നും​കൊ​ണ്ട് ഓ​​​ടി​​. 50 മീ​​​റ്റ​​​ര്‍ ഓ​ടി​യ​പ്പോ​ഴേ​ക്കും മ​​​ണ്ണും വെ​​​ള്ള​വും പാഞ്ഞെ ത്തി. അ​​​പ്പോ​​​ഴേ​​​ക്കും ബ​​​സ്‌​​​സ്റ്റോ​​​പ്പ് മ​​​ണ്ണി​​​ന​​​ടി​​​യി​​​ലാ​​​യി​​​ക്ക​ഴി​ഞ്ഞി​രു​​​ന്നു.

മ​ര​ണ​വെ​പ്രാ​ള​ത്തോ​ടെ ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് ടാ​ങ്ക​ർ ലോ​റി ജീ​വ​നെ​ട‌ു​ക്കാ​നെന്നപോലെ ഇ​വ​ർ​ക്കു പി​ന്നാ​ലെ നി​ര​ങ്ങി​യെ​ത്തു​ന്ന​ത്. മ​​​ണ്ണി​​​ടി​​​ഞ്ഞ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ വെ​​​ള്ള​​​ത്തി​​​ന്‍റെ ത​​​ള്ള​​​ലി​​​ല്‍ ടാ​​​ങ്ക​​​ര്‍ ലോ​​​റി റോ​​​ഡി​​​ല്‍​നി​​​ന്നു പി​​​ന്നോ​​​ട്ട് നി​ര​ങ്ങി​നീ​​​ങ്ങു​ക​യാ​യി​രു​ന്നു.

ലോ​റി ബ​​​ല്‍​രാ​​​ജി​​​നും കൂ​​​ട​​​മ്മാ​​​ളി​​​നും തൊ​​​ട്ടു​​​പി​​​ന്നി​​​ലെ​​​ത്തി​​​യ​തോ​ടെ പ​​​രി​​​ഭ്രാ​​​ന്തി​​​യി​​​ല്‍ ഇ​​​രു​​​വ​​​രും വീ​​​ണു. എ​ന്നാ​ൽ, റോ​​​ഡി​​​ന് കു​​​റു​​​കെ തി​​​രി​​​ഞ്ഞു​​​നീ​​​ങ്ങി​​​യ ലോ​​​റി മീ​​​നാ​​​ക്ഷി​​​യി​​​ലെ റ​​​സ്റ്റ​​​റ​​​ന്‍റി​​​ന് മു​​​മ്പി​​​ല്‍ നി​​​ര്‍​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ജീ​​​പ്പി​​​ല്‍ ത​​​ട്ടി നി​​​ന്നു.

ഉ​ട​നെ ബ​ൽ​രാ​ജ് പിടഞ്ഞെഴുന്നേറ്റ് കൂ​ട​മ്മാ​ളിനെ വ​ലി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ച്ച് ഓ​ടി​ മാ​റി. ഇ​വ​ർ​ക്കൊ​പ്പം മീ​​​നാ​​​ക്ഷി ബ​​​സ് സ്റ്റോ​​​പ്പി​​​ലും പ​​​രി​​​സ​​​ര​​​ത്തും ഉ​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു​​​ള്ള​​​വ​​​രും ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ കു​​​ടും​​​ബ​​​വേ​​​രു​​​ള്ള ബ​ൽ​രാ​ജും (45) കൂ​ട​മ്മാ​ളും (37) 17 വ​​​ര്‍​ഷ​​​മാ​​​യി മീ​​​നാ​​​ക്ഷി എ​​​സ്റ്റേ​​​റ്റി​​​ല്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് . അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യാ​​​ണ് ര​​​ക്ഷ​​​പ്പെ​​​ട്ട​​​തെ​​​ന്ന് ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചു പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up