തിരുവനന്തപുരം: ബന്ദിപ്പുർ വഴിയുള്ള ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം ഒഴിവാക്കാൻ കർണാടകവുമായി ചർച്ച ചെയ്തു ബദൽ മാർഗങ്ങൾ തയാറാക്കി സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
ടണൽ നിർമാണം, മൃഗങ്ങൾക്കു തടസമില്ലാതെയുള്ള എലിവേറ്റഡ് പാത എന്നിവയെല്ലാം പരിഗണനയിലുണ്ട്. ഇക്കാര്യത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ചു.
വയനാട് എംപി പ്രിയങ്ക ഗാന്ധി ചർച്ചയ്ക്കായി ബംഗളൂരുവിലെത്താമെന്ന് അറിയിച്ചിട്ടുണ്ട്. രാത്രി ഒന്പതു മുതൽ രാവിലെ ആറുവരെ വാഹനഗതാഗതം നിരോധിച്ച ഉത്തരവ് പിന്നീട് പിൻവലിച്ചിരുന്നു.