Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banerjee

'കോ​ട​തി​യെ വെ​ല്ലു​വി​ളി​ക്ക​രു​ത്'; ബം​ഗാ​ൾ സ​ർ​ക്കാ​രി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മെ​തി​രെ സു​പ്രീം കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി സു​പ്രീം​കോ​ട​തി. "കോ​ട​തി​യെ വെ​ല്ലു​വി​ളി​ക്കാ​ൻ ധൈ​ര്യ​പ്പെ​ട​രു​ത്" എ​ന്ന് സു​പ്രീം കോ​ട​തി ബെ​ഞ്ച് പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന കാ​ല​താ​മ​സ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മാ​യു​ള്ള ഭി​ന്ന​ത​യു​മാ​ണ് കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ഇ​ത്ത​രം ത​ർ​ക്ക​ങ്ങ​ൾ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ബം​ഗാ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് വ്യാ​ജ വോ​ട്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. പ​ട്ടി​ക​യി​ലെ തെ​റ്റു​ക​ൾ നീ​ക്കി കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ യ​ഥാ​ർ​ത്ഥ വോ​ട്ട​ർ​മാ​രെ പു​റ​ത്താ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​മ​ത ബാ​ന​ർ​ജി വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നാ​ണ് ശ്ര​മ​മെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ വോ​ട്ട​ർ പ​ട്ടി​ക നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ത​യ്യാ​റാ​ക്ക​ണ​മെ​ന്നും ഇ​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും സു​പ്രീം​കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. കേ​സ് അ​ടു​ത്ത ആ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

 

Latest News

Corehub Up