Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bangalore Ambedkar Nursing College

Pravasi India – Bangalore

ബം​ഗ​ളൂ​രു അം​ബേ​ദ്ക​ർ ന​ഴ്സിം​ഗ് കോ​ള​ജ് 1996 ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി 

ബം​ഗ​ളൂ​രു: പ​ഠ​ന​കാ​ല​ത്തി​ന്‍റെ ഓ​ർ​മ​ക​ളും സൗ​ഹൃ​ദ​ത്തി​ന്‍റെ ഇ​മ്പ​വും വീ​ണ്ടും പു​തു​ക്കി ബം​ഗ​ളൂ​രു അം​ബേ​ദ്ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ഴ്സിം​ഗ് കോ​ളേ​ജി​ലെ 1996 ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ.

കോ​ള​ജി​ൽ നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി 30 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ഴ​യ സ​ഹ​പാ​ഠി​ക​ൾ ഈ ​വി​കാ​ര​നി​ർ​ഭ​ര​മാ​യ സം​ഗ​മ​ത്തി​നാ​യി എ​ത്തി​യ​ത്.

ബം​ഗ​ളൂ​രു ഓ​ർ​ക്കി​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് പ​ഴ​യ കോ​ളേ​ജി​ൽ വെ​ച്ച് പ്ര​ത്യേ​ക ഒ​ത്തു​ചേ​ര​ലും സം​ഘ​ടി​പ്പി​ച്ചു. ആ​ന​ന്ദ് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​റാ​ണി സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​നേ​ത്രാ​വ​തി സ​ന്നി​ഹി​ത​യാ​യി​രു​ന്നു.

Latest News

Corehub Up