Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BangkaSlowLoris

വിഷമുള്ള കുരങ്ങുകൾ നമുക്കു ചുറ്റുമുണ്ട്..!

വിഷമുള്ള കുരങ്ങുകളുണ്ടോ? ഉണ്ട്, നമുക്കു ചുറ്റുംതന്നെയുണ്ട്! അങ്ങനെയൊരു കണ്ടെത്തലാണു അടുത്തിടെ ഗവേഷകലോകത്തിന് അദ്ഭുതമായി മാറിയത്! തൊണ്ണൂറു വ​ർ​ഷ​ത്തിനുശേഷമാണ് 'ബാ​ങ്ക സ്ലോ ​ലോ​റി​സ്' അതായത്, കുരങ്ങുവർഗത്തിൽപ്പെട്ട 'അ​പൂ​ർവജീ​വി'​കളെ കണ്ടെത്തിയത്! 1937-ന് ശേഷം ആദ്യമായാണു വംശനാശം സംഭവിച്ചെന്നു വിശ്വസിച്ചിരുന്ന ജീവിവർഗത്തെ ഇ​ന്തോ​നേ​ഷ്യ​യി​ൽ വീ​ണ്ടും ക​ണ്ടെ​ത്തിയത്!

പ്രൈമേറ്റ് വിഭാഗത്തിൽപ്പെടുന്ന അപൂർവജീവിവർഗം, ഭൂ​മു​ഖ​ത്തു​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടി​ല്ലെ​ന്നു തെ​ളി​യി​ക്കുകയാണു പു​തി​യ പ​ഠ​ന​ങ്ങ​ൾ. ഇന്തോനേഷ്യയിലെ ബാ​ങ്ക, സു​മാ​ത്ര, ബോ​ർ​ണി​യോ തു​ട​ങ്ങി​യ ദ്വീ​പു​ക​ളാണ് ഇവയുടെ വാസകേന്ദ്രം. വൃക്ഷങ്ങളിലാണ് ഇവ കഴിയുന്നത്. രാത്രികാലങ്ങളിലാണ് ഇവയുടെ സഞ്ചാരം. പത്ത് ഇഞ്ചുമാത്രം വലിപ്പമുള്ള ഇവയുടെ കണ്ണുകൾ വലിപ്പമുള്ളതാണ്.

മറ്റു വിഷമുള്ള ജീവികളിൽനിന്ന് 'ബാ​ങ്ക സ്ലോ ​ലോ​റി​സ്' വ്യത്യസ്തമാണ്. കൈ​മു​ട്ടി​ന്‍റെ ഉള്ളിലായുള്ള പ്രത്യേക ഗ്രന്ഥിയിലാണു വിഷം ഉത്പാദിക്കുന്നത്. ശത്രുക്കളുമായി പോരാടേണ്ടിവരുന്ന സാഹചര്യങ്ങളിൽ ഇവ ഗന്ഥിയുടെ ഭാഗം നക്കുകയും വിഷം ഉമിനീരുമായി കലർന്നു വിനാശകരമായി മാറുകയും ചെയ്യും.

മനുഷ്യന് ഇവയുടെ കടിയേറ്റാൽ, കഠിനമായ വേദന, ബോധക്ഷയം, അലർജി, രക്തസമ്മർദം താഴുക എന്നിവയു‌ണ്ടാകാം. വിദഗ്ധ ചികിത്സ ലഭ്യമായില്ലെങ്കിൽ മരണംവരെ സംഭവിക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. 2015-2025 കാലയളവിൽ ദ്വീ​പിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളിലായി നൂറിലേറെ 'ബാ​ങ്ക സ്ലോ ​ലോ​റി​സു'​ക​ളെ നാ​ട്ടു​കാ​രും ഗ​വേ​ഷ​ക​രും ക​ണ്ടെ​ത്തി​യി​ട്ടുണ്ട്. ജനവാസമേഖലയിലേക്ക് ഇറങ്ങിവരാറുള്ള ഇവയ്ക്കു പലപ്പോഴും വൈ​ദ്യു​തി ലൈ​നു​ക​ളി​ൽനിന്ന് ഷോക്ക് ഏൽക്കാറുണ്ട്. വളർത്തുനായ്ക്കളുടെ ആക്രമണങ്ങളും ഇവയ്ക്കുനേരിടേണ്ടിവന്നിട്ടുണ്ട്. പരിക്കേറ്റ ജീവികളെ മൃഗസംരക്ഷണവകുപ്പ് രക്ഷപ്പെടുത്തുകയും തിരിച്ചയയ്ക്കുകയുമാണു ചെയ്യാറുള്ളത്.‌

അതസമയം, ഗവേഷകരുടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ജ​ന​വാ​സ മേ​ഖ​ല​യ്ക്കു സമീപം ഇത്രയും കാലം കുരങ്ങുകളെങ്ങനെ കഴിഞ്ഞുവെന്നതു ഗവേഷകർക്ക് അദ്ഭുതമായി. പതിറ്റാണ്ടുകളായി ദൃഷ്ടിയിൽപ്പെടാത്ത, വംശനാശം സംഭവിച്ചുവെന്നു വിശ്വസിക്കുന്ന അപൂർവജീവികൾ ഇനിയും ഉൾവനങ്ങളിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നു ഗവേഷകസംഘം പറഞ്ഞു.

ജീവനോടെയുണ്ടെങ്കിലും 'ബാ​ങ്ക സ്ലോ ​ലോ​റി​സു'​ക​ൾ ഗു​രു​ത​ര​മാ​യ വം​ശ​നാ​ശ ഭീ​ഷ​ണിയുടെ വക്കിലാണുള്ളത്. നി​യ​മ​വി​രു​ദ്ധ​മാ​യ ഈ​യം ഖ​ന​ന​വും പാം ​ഓ​യി​ൽ തോ​ട്ട​ങ്ങ​ൾ​ക്കാ​യി വൻതോതിൽ കാടുവെട്ടിത്തെളിച്ചതുമാണ് ഇവയുടെ ആവാസവ്യവസ്ഥ തകരാൻ കാരണം.

Latest News

Corehub Up