Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BangladeshStreetFood

Special

അ​രി​പ്പൊ​രി​യും ചി​ക്ക​ൻ ലെ​ഗ് പീ​സും ഒ​ന്നി​ച്ച്! ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ത​രം​ഗ​മാ​യി ബം​ഗ്ലാ​ദേ​ശി സ്ട്രീ​റ്റ് ഫു​ഡ്

ബം​ഗ്ലാ​ദേ​ശ് തെ​രു​വു​ക​ളി​ൽ നി​ന്ന് ഇ​ൻ​സ്റ്റാ​ഗ്രാം ലോ​ക​ത്തേ​ക്ക് ത​രം​ഗ​മാ​യി പ​ട​രു​ക​യാ​ണ് ഒ​രു വെ​റൈ​റ്റി ചി​ക്ക​ൻ ജാ​ൽ​മു​റി. പ​ര​മ്പ​രാ​ഗ​ത​മാ​യി അ​രി​പ്പൊ​രി​യും ക​ടു​ക​ണ്ണ​യും പ​ച്ച​ക്ക​റി​ക​ളും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ജാ​ൽ​മു​റി​ക്ക് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു രൂ​പ​മാ​ണ് അ​യ​ൽ​രാ​ജ്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ചി​ക്ക​ൻ ലെ​ഗ് പീ​സ് ഉ​ൾ​പ്പെ​ടെ ചേ​ർ​ത്ത് ത​യ്യാ​റാ​ക്കു​ന്ന ഈ ​വി​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​തി​നോ​ട​കം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞ​ത്. സ്ട്രീ​റ്റ് ഫു​ഡ് പ്രേ​മി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട വി​ഭ​വ​മാ​യ ജാ​ൽ​മു​റി​യി​ൽ മ​സാ​ല നി​റ​ഞ്ഞ ചി​ക്ക​ൻ ഗ്രേ​വി​യും പു​ളി-​മ​ധു​ര ച​ട്ണി​ക​ളും ഉ​ട​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങും ചേ​ർ​ത്ത ശേ​ഷ​മാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ചി​ക്ക​ൻ ലെ​ഗ് പീ​സ് ചേ​ർ​ക്കു​ന്ന​ത്.

ഇ​ത് ന​ന്നാ​യി ഉ​ട​ച്ച് അ​രി​പ്പൊ​രി​യു​മാ​യി യോ​ജി​പ്പി​ച്ച് സ​വാ​ള​യും മ​ല്ലി​യി​ല​യും വി​ത​റി പേ​പ്പ​ർ ക​പ്പു​ക​ളി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ര​ൻ ഗ്ലൗ​സ് ധ​രി​ച്ച് ശു​ചി​ത്വ​ത്തോ​ടെ ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് നെ​റ്റി​സ​ൺ​സി​ൽ നി​ന്ന് ഉ​യ​രു​ന്ന​ത്. ഇ​തി​നെ ബം​ഗ്ലാ​ദേ​ശി​ക​ളു​ടെ സ്വ​ന്തം ബി​രി​യാ​ണി എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​വ​രും ഉ​ട​ന​ടി ഇ​ത് ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​വ​രും കു​റ​വ​ല്ല.

അ​തേ​സ​മ​യം, അ​ല്പം എ​രി​വും മ​സാ​ല​യും കൂ​ടു​ത​ലാ​യ​തി​നാ​ൽ വ​യ​റി​ന് അ​സ്വ​സ്ഥ​ത​യു​ള്ള​വ​ർ​ക്ക് ഇ​ത് അ​നു​യോ​ജ്യ​മാ​കി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി​യ ഈ ​വി​ഭ​വം ഇ​പ്പോ​ൾ രു​ചി​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up